IndiaLatest

അപരാജിത; പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ഇന്ന്

“Manju”

പത്തനംതിട്ട: സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങളും ഗാര്‍ഹിക പീഡനങ്ങളും സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ രൂപീകരിക്കപ്പെട്ട ഓണ്‍ലൈന്‍ പോലീസ് സംവിധാനം അപരാജിത പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (21 ബുധന്‍) നടക്കും. ഉച്ചയ്ക്ക് 2.30ന് ജില്ലാ പോലീസ് ഓഫീസ് വളപ്പില്‍ നടക്കുന്ന ചടങ്ങ് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസറായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയെ നിയോഗിച്ചിരുന്നു. ചടങ്ങിനോട് അനുബന്ധിച്ച്‌ Say no to dowry എന്നപേരില്‍ സ്ത്രീധനത്തിനെതിരെയുള്ള പ്രതിജ്ഞ ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ ചൊല്ലിക്കൊടുക്കും.
ടൈറ്റില് ‍ സോങ്ങിന്റെ പ്രകാശനം ജില്ലാപോലീസ് മേധാവി നിര്‍വഹിക്കും. കൃതജ്ഞത വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ പറയും. തുടര്‍ന്ന് സേ നോ ടു ഡൗറി എന്ന് ആലേഖനം ചെയ്ത ബലൂണ്‍ പറത്തും. ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുക്കും. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ ഹ്രസ്വമായ രീതിയിലാണ് ചടങ്ങുകള്‍ നടത്തുന്നതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Related Articles

Back to top button