LatestSports

ഒരേസമയം കളിച്ചത് 24 താരങ്ങൾ; അപൂർവ്വ നേട്ടവുമായി ടീം ഇന്ത്യ

“Manju”

കൊളംബോ: ഒരേ സമയം രണ്ട് പരമ്പരകൾക്കായി രണ്ട് ടീമുകളെ രാജ്യങ്ങൾ അയക്കുക എന്നത് ക്രിക്കറ്റിൽ അസാധാരണ സംഭവമാണ്. നിയമ പ്രകാരം ഒരേസമയം രണ്ട് പരമ്പരകൾ സീനിയർ ടീമിന് കളിക്കാനും സാധിക്കില്ല. എന്നാൽ ഇപ്പോൾ രണ്ട് വ്യത്യസ്ത ടീമിനെ രണ്ട് രാജ്യങ്ങളിലേക്ക് അയച്ച് വ്യത്യസ്തമായിരിക്കുകയാണ് ബിസിസിഐ. വിരാട് കോഹ് ലിയും രോഹിത് ശർമ്മയും അടങ്ങുന്ന ടീം ടെസ്റ്റ് പരമ്പരയ്‌ക്കായി ഇംഗ്ലണ്ടിലാണുള്ളത്. അതേസമയത്ത് തന്നെ ശിഖർ ധവാന്റെ നേതൃത്വത്തിൽ ജൂനിയർ ടീം ലങ്കയുമായി പരമ്പര കളിക്കുകയും ചെയ്യുന്നു. മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇതിനോടകം തന്നെ ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

എന്നാൽ ഇപ്പോൾ ഇന്ത്യൻ ടീമിനെ തേടി അപൂർവമായൊരു റെക്കോർഡാണ് എത്തിയിരിക്കുന്നത്. ഇന്നലെ ഒരേസമയം 24 ഇന്ത്യൻ താരങ്ങളാണ് കളത്തിലിറങ്ങിയത്. ശ്രീലങ്കയുമായി ഏകദിന പരമ്പരയിലെ രണ്ടാം മത്സരം കളിക്കുന്ന അതേസമയം തന്നെ ഇംഗ്ലണ്ട് കൗണ്ടി ടീമുമായി ഇന്ത്യ കളിക്കാൻ ഇറങ്ങിയതോടെയാണ് റെക്കോർഡ് സ്വന്തമാക്കിയത്. ശ്രീലങ്കയിലും ഇംഗ്ലണ്ടിലുമായി 22 താരങ്ങൾ ഇന്ത്യയ്‌ക്ക് വേണ്ടി ഇറങ്ങിയപ്പോൾ രണ്ട് ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ട് കൗണ്ടി ടീമിന് വേണ്ടിയും ഇറങ്ങി. അങ്ങനെയാണ് 24 താരങ്ങൾ ഒരേസമയം കളത്തിലിറങ്ങാൻ വഴിയൊരുക്കിയത്.

വാഷിങ്ടൺ സുന്ദർ, ആവേഷ് ഖാൻ എന്നിവരാണ് കൗണ്ടി ഇലവനായി കളിക്കുന്ന ഇന്ത്യൻ താരങ്ങൾ. നായകനായി രോഹിത് ശർമ പരിശീലന മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുമ്പോൾ കോഹ്ലി, രഹാനെ എന്നിവർ കളിക്കുന്നില്ല. ഇതോടെ, ഒരേസമയം 24 താരങ്ങൾ ക്രിക്കറ്റിൽ സീനിയർ തലത്തിൽ കളിക്കുന്ന ഏക ടീമാകും ഇന്ത്യ.

Related Articles

Back to top button