Kasaragod

ചരിത്രമെഴുതി ഗവ :മോഡൽഹയർ സെക്കന്ററി റെസിഡെൻഷ്യൽ സ്കൂൾ, കാസറഗോഡ്

“Manju”

അനൂപ് എംസി

കാസറഗോഡ്: 2021 ൽ നടന്ന എസ്. എസ്. എൽ. സി. പരീക്ഷയിൽ 35 കുട്ടികളിൽ 24 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി സംസ്ഥാനത്ത് രണ്ടാം സ്ഥാനവും, ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി കാസറഗോഡ് ഗവ :ഗേൾസ് മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കന്ററി സ്കൂൾ. 69% കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

പട്ടിക വിഭാഗം കുട്ടികളുടെ സർവ്വതോന്മുഖമായ ഉയർച്ച ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസനോന്മുഖ പരിപാടിയാണ് മോഡൽ റസിഡൻഷ്യൽ സ്കൂൾ. താമസം, വസ്ത്രം, പഠനോപകരണങ്ങൾ തുടങ്ങി കുട്ടികളുടെ മുഴുവൻ ചിലവും സർക്കാർ വഹിക്കുന്നു.1998-ൽ അന്നത്തെ ബഹു. നിയമ സഭാ സ്പീകർ ശ്രീ. എം വിജയകുമാറാണ് ജി എം ആർ എച് എസ് എസ് -പെൺകുട്ടികൾ, കാസറഗോഡ് സ്കൂളിന്റെ ഉൽഘാടനം നിർവഹിച്ചത് .2008 ജൂൺ മുതൽ പരവനടുക്കത്തെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. .2004 മാർച്ചിൽ ആദ്യ SSLC ബാച്ച് പുറത്തിറങ്ങി.അന്ന്മുതൽ തുടങ്ങിയ പരിപൂർണ്ണ വിജയം തുടർന്നും നിലനിർത്തുന്നു.2007 മാർച്ചിൽ ആദ്യ ഹയർസെക്കന്ററി ബാച് പുറത്തിറങ്ങി. പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളായതിനാൽ മികച്ച ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട്. ഹൈടെക് ക്ലാസ്സ്‌ മുറികൾ, സ്റ്റാഫ്‌ റൂം, ലാബ്, ലൈബ്രറി, എന്നിവയ്ക്ക് മതിയായ സൗകര്യങ്ങൾ ഉള്ള കെട്ടിടങ്ങൾ ഉണ്ട്. പ്രകൃതി രമണീയമായ പരവനടുക്കത്തെ 10 ഏക്കർ സ്ഥലത്താണ് എം ആർ എസ് സ്കൂൾ കെട്ടിടങ്ങളും ഹോസ്റ്റൽ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്.അക്കാദമിക രംഗത്ത് നേട്ടങ്ങൾ കൈവരിച്ചപ്പോൾ തന്നെ കായിക രംഗത്തും മികച്ച പരിശീലനങ്ങൾ നൽകി വരുന്നു. സിന്തറ്റിക് ട്രാക്കും കോർട്ടും റെഡിയായിട്ടുണ്ട്. കൂടാതെ കലാരംഗത്തും പ്രവർത്തി പരിചയ മേഖലയിലും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഈ വർഷവും,കഴിഞ്ഞ രണ്ടു വർഷമായും മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നത് കാസർഗോഡ് മോഡൽ റസിഡൻഷ്യൽ സ്കൂൾ-പെൺകുട്ടികൾ ആണ്.അധ്യാപക -അനധ്യാപകരുടെ കൂട്ടായ്മയാണ് ഈ വിജയത്തിന് പിന്നിൽ. പ്രവർത്തനങ്ങൾ ചുക്കാൻ പിടിക്കുന്നത് ഹെഡ് മാസ്റ്റർ സുരേഷ് കുമാർ. എം , സീനിയർ സൂപ്രണ്ട് രാഘവൻ. കെ. വി എന്നിവരാണ്.

Related Articles

Back to top button