IdukkiKeralaLatest

കാട്ടാന ആക്രമിച്ചു : 45 കാരിക്ക് ദാരുണാന്ത്യം

“Manju”

ഇടുക്കി : കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ നാൽപ്പത്തിയഞ്ചുകാരി കാട്ടാനയുടെ ആക്രമണത്താൽ മരണമടഞ്ഞു. അടിമാലിയിലാണ് സംഭവം. പൂപ്പാറ തലക്കുളത്ത് കോരം പാറ സ്വദേശിനി വിമല (45) ആണ് കൊല്ലപ്പെട്ടത്.

ഇന്ന് ഉച്ചയ്‌ക്ക് 2.15 ഓടെയായിരുന്നു സംഭവം. സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

 

Related Articles

Back to top button