IndiaLatest

ഓഗസ്‌റ്റ് ഒന്നു മുതല്‍ എ.ടി.എം. ഇടപാടുകള്‍ക്കുള്ള നിരക്കുകള്‍ ഉയരും

“Manju”

ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍നിന്നു പണം പിന്‍വലിക്കേണ്ട നിരക്കുകളില്‍ വര്‍ധന. ഓഗസ്‌റ്റ് ഒന്നു മുതല്‍ ബാങ്കിങ്‌ ഇടപാടുകള്‍ക്കുള്ള നിരക്ക്‌ വര്‍ധന നിലവില്‍ വരും. എ.ടി.എമ്മില്‍ നിന്ന്‌ പണം പിന്‍വലിക്കുന്നതിന്‌ ബാങ്കുകള്‍ ഈടാക്കുന്ന ഫീസ്‌ ബാങ്കുകള്‍ക്ക്‌ നിശ്‌ചയിക്കാം എന്നത്‌ സംബന്ധിച്ച്‌ ആര്‍.ബി.ഐ. വിജ്‌ഞാപനം ഇറക്കിയത്‌ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. 21 രൂപ വരെയാണ്‌ അധികമായി ഈടാക്കാനാകുന്നത്‌. ഡെബിറ്റ്‌, ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗത്തിന്‌ നിരക്ക്‌ ഉയരാന്‍ നടപടി കാരണമാകുമെന്നും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2022 ജനുവരി ഒന്നു മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നു സൂചനകളുണ്ടായിരുന്നു.
എന്നാല്‍ ഓഗസ്‌റ്റ് ഒന്നു മുതല്‍ തന്നെ പുതിയ നിരക്ക്‌ വര്‍ധന പ്രാബല്യത്തില്‍ വരും. പണം പിന്‍വലിക്കുന്നതിന്‌ മാത്രമല്ല പണമിതര ഇടപാടുകള്‍ക്കുള്ള നിരക്കുകളും ഉയരും. മിനി സ്‌റ്റേറ്റ്‌മെന്റ്‌ എടുക്കല്‍, ബാലന്‍സ്‌ പരിശോധിക്കല്‍ തുടങ്ങി ഓരോ സാമ്പത്തിക ഇതര ഇടപാടിനും ആറു രൂപ വീതമാണ്‌ ഈടാക്കുക.
നേരത്തെ അഞ്ചു രൂപയാണ്‌ ഈടാക്കിയിരുന്നത്‌. പരിധി കഴിഞ്ഞ്‌ എ.ടി.എമ്മില്‍ നിന്ന്‌ പണം പിന്‍വലിക്കുന്നതിനും അധിക തുക നല്‍കേണ്ടി വരും. അതുകൊണ്ടുതന്നെ ക്രെഡിറ്റ്‌, ഡെബിറ്റ്‌ കാര്‍ഡ്‌ ഉപയോഗത്തിനും ചെലവേറും. കഴിഞ്ഞ മാസം ബാങ്കുകളുടെ ഇന്റര്‍ചേഞ്ച്‌ ഫീസ്‌ 17 രൂപയായി ഉയര്‍ത്തിയിരുന്നു.
അതേ സമയം ഡെബിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ നടത്താനാകുന്ന സൗജന്യ പണമിടപാടുകളുടെ പരിധിയില്‍ മാറ്റമില്ല. സ്വന്തം ബാങ്ക്‌ ശാഖാ എ.ടി.എമ്മില്‍ നിന്ന്‌ അഞ്ച്‌ സൗജന്യ ഇടപാടുകള്‍ നടത്താം.  മറ്റ്‌ ബാങ്കുകളുടെ എ.ടി.എമ്മില്‍ നിന്ന്‌ മെട്രോ നഗരങ്ങളില്‍ മൂന്ന്‌ സൗജന്യ ഇടപാടുകളാണ്‌ നടത്താനാകുക. മെട്രോ ഇതര നഗരങ്ങളില്‍ അഞ്ച്‌ ഇടപാടുകള്‍ നടത്താം

Related Articles

Back to top button