IndiaLatest

കോവിഡിനെ ഭയന്ന് വീട്ടിനുള്ളില്‍ അടച്ചിരുന്നത് 15 മാസം

“Manju”

ഹൈദരബാദ്: കോവിഡ് ബാധിക്കുമെന്ന് ഭയന്ന് 15മാസത്തോളം ഒരുകൂടാരത്തില്‍ കഴിഞ്ഞ കുടുംബത്തെ പൊലീസ് രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കടാലി ഗ്രാമത്തിലാണ് സംഭവം. 15 മാസം മുമ്പ് കോവിഡ് ബാധിച്ച്‌ അയല്‍വാസി മരിച്ചതിനെ തുടര്‍ന്ന് കടാലി ഗ്രാമത്തിലെ സര്‍പഞ്ച് ചോപ്പാല ഗുരനാഥ്, കാന്തമണിസ റാണി എന്നിവര്‍ വീട്ടില്‍ സ്വയം പൂട്ടിയിടുകയായിരുന്നു. പുറത്തിറങ്ങിയാല്‍ മരിക്കുമെന്ന് ഭയന്നാണ് ഇവര്‍ മുറിക്കകത്ത് തന്നെ ഇരുന്നത്.

ഇവര്‍ക്ക് വീടിന് സര്‍ക്കാര്‍ ഭുമി അനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ സന്നദ്ധപ്രവര്‍ത്തകന്‍ വീട്ടിലെത്തിയപ്പോഴാണ് ഈ വിവരം പുറത്തറിഞ്ഞത്. വളണ്ടിയര്‍ ഇക്കാര്യം ഗ്രാമത്തലവനെയും മറ്റുള്ളവരെയും അറിയിക്കുകയായിരുന്നു.

കോറോണയെ ഭയന്നാണ് 15 മാസം വീട്ടിനുള്ളില്‍ തന്നെ കഴിഞ്ഞതെന്ന് ഗുരുനാഥ് പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തകന്‍ അറിയിച്ചതിനുസരിച്ച്‌ ഗ്രാമവാസികള്‍ വിവരം പൊലിസിനെ അറിയിച്ചു. തുടര്‍ന്ന് അവര്‍ വീട്ടിലെത്തി രക്ഷപ്പെടുത്തുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ കണ്ട അവസ്ഥ ദയനീയമായിരുന്നെന്നി പൊലീസ് പറയുന്നു.. മൂടി നീണ്ട് വളര്‍ന്നിരുന്നു. കുളിക്കാതെ ദിവസങ്ങളായി. പൊലീസുകാര്‍ ഉടന്‍തന്നെ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

രണ്ടോ മൂന്നോ ദിവസം കൂടി അതേപോലെ വീട്ടില്‍ കഴിയുകയായിരുന്നെങ്കില്‍ കുടുംബം മരിച്ചുപോകുമായിരുന്നെന്ന് ഗ്രാമത്തലവന്‍ പറഞ്ഞു.ഗ്രാമത്തിലെ സന്നദ്ധ പ്രവര്‍ത്തകനാണ് ഇക്കാര്യം ഞങ്ങളെ അറിയിച്ചത്. വീടിന് ഭുമി അനുവദിച്ചതിനാല്‍ അക്കാര്യം അവരെ അറിയിക്കാന്‍ എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്. അയാള്‍ വീട്ടുകാരെ വിളിച്ചപ്പോള്‍ പുറത്തുവന്നാല്‍ മരിക്കുമെന്ന് പറഞ്ഞ് പുറത്തിറങ്ങാന്‍ അവര്‍ വിസമ്മതിച്ചു. അയാള്‍ ഇക്കാര്യം ഞങ്ങളെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഗ്രാമവാസികളും ചേര്‍ന്ന് അവരെ രക്ഷപ്പെടുത്തുകയായിരുന്നെന്ന് ഗ്രാമത്തലവന്‍ പറഞ്ഞു.

 

 

Related Articles

Back to top button