InternationalLatest

ഒളിമ്പിക്സിന് ഇന്ന് തിരിതെളിയും

“Manju”

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിന് ഇന്ന് തിരിതെളിയും. ഇന്ത്യന്‍ സമയം വൈകീട്ട് 4.30നാണ് ഉദ്‌ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. ഇത് രണ്ടാം തവണയാണ് ടോക്കിയോ ഒളിമ്പിക്സ് മാമാങ്കത്തിന് വേദിയാകുന്നത്. ഒളിമ്പിക്സിന്റെ ടോര്‍ച്ച്‌ റിലേ ഇന്ന് ഉദ്‌ഘാടന വേദിയില്‍ എത്തിച്ചേരും. നാളെ മുതല്‍ മെഡല്‍ പോരാട്ടങ്ങള്‍ ആരംഭിക്കും.

അതേസമയം, ഒളിമ്പിക്സ് മാര്‍ച്ച്‌പാസ്റ്റിനുള്ള ഇന്ത്യന്‍ കായികതാരങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. 22 കായിക താരങ്ങളും ആറ് ഒഫീഷ്യലുകളും മാത്രം മാര്‍ച്ച്‌പാസ്റ്റില്‍ പങ്കെടുക്കും. ഇന്ത്യയുടെ പതാക വാഹകരായി മേരി കോമും മാന്‍ പ്രീത് സിംഗും മുന്‍ നിരയില്‍ നയിക്കും. നാളെ നടക്കുന്ന മാര്‍ച്ച്‌ പാസ്റ്റില്‍ ഇവര്‍ക്കു പിന്നിലായിട്ടാകും കായികതാരങ്ങളും ഒഫീഷ്യലുകളുമായി ഇന്ത്യന്‍ സംഘം അണിനിരക്കുക.
‘വികാരത്താല്‍ ഒരുമിക്കുന്നു. അല്ലെങ്കില്‍ വൈകാരികമായി ഐക്യപ്പെടുന്നു’. കോവിഡ് മഹാമാരിയുടെ കാലത്തും ‘കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ ശക്തിയില്‍’ എന്ന മുദ്രാവാക്യം അന്വര്‍ത്ഥമാക്കാന്‍ കായിക ലോകം ഒരുങ്ങിക്കഴിഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാകും ചടങ്ങിലേക്ക് ക്ഷണം. ലോകം ഇതേവരെ കാണാത്ത അതിനൂതന സാങ്കേതിക വിദ്യയുടെ വിസ്മയ അനുഭവമായിരിക്കും സങ്കടകാലത്തെ ഈ ഒളിമ്പിക്സെന്നാണ് ജപ്പാന്റെ വാഗ്ദാനം. 1964ലെ ഒളിമ്പിക്സിന് ആതിഥ്യമരുളിയ ടോക്കിയോയിലേക്ക് ലോകത്തിലെ ഏറ്റവും വലിയ കായികമേള വന്നെത്തുന്നത് ഇത് രണ്ടാംതവണയാണ്.

Related Articles

Back to top button