InternationalLatestUncategorized

ഡാറ്റ കൈമാറ്റ വേഗതയില്‍ പുതിയ റെക്കോര്‍ഡുമായി ജപ്പാന്‍ ഗവേഷകര്‍

“Manju”

ജപ്പാന്‍ ; ഇന്റര്‍നെറ്റിലൂടെ ഡേറ്റ കൈമാറ്റത്തിന്റെ വേഗതയുമായി ബന്ധപ്പെട്ട് പുതിയ റെക്കോഡ് സൃഷ്ടിച്ച്‌ ജപ്പാനിലെ എഞ്ചിനീയര്‍മാര്‍. ഈ പ്രകടനം എക്കാലത്തെയും വേഗതയേറിയ ഡാറ്റാ കൈമാറ്റം എന്ന ലോക റെക്കോഡാണ് ജപ്പാനീസ് ശാസ്ത്രജ്ഞര്‍ കൈവരിച്ചിരിക്കുന്നത്. ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (എന്‍ഐസിടി) യിലെ എഞ്ചിനീയര്‍മാരാണ് ഈ അത്ഭുതകരമായ വേഗം നേടിയിരിക്കുന്നത്.

ഏകദേശം 3,000 കിലോമീറ്റര്‍ ദൂരത്തില്‍ ഡാറ്റാ കൈമാറ്റത്തിനായി എന്‍ഐസിടി ടീം സെക്കന്‍ഡില്‍ 319 ടെറാബിറ്റുകള്‍ (ടിബി / സെ) വേഗത രേഖപ്പെടുത്തിയിട്ടുണ്ട്. സെക്കന്‍ഡില്‍ 178 ടിബി എന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. സാധാരണ ചെമ്പ് കേബിളുകള്‍ക്ക് പകരം പ്രകാശം ഉപയോഗിച്ച്‌ ഡാറ്റ കൈമാറാന്‍ 0.125 മില്ലിമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വ്യാസമുള്ള 4 കോര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ഉപയോഗിച്ചാണ് പഴയ ഇന്റര്‍നെറ്റ് വേഗതയെ മറികടന്നിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യ ലോകത്തില്‍ സൃഷ്ടിക്കാനിരിക്കുന്നത് വന്‍കിട മാറ്റങ്ങള്‍ സൃഷ്ഠിക്കും.

Related Articles

Back to top button