Uncategorized

മെഡല്‍ ജേതാക്കള്‍ക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച്‌ ഐഒഎ

“Manju”

ഡല്‍ഹി : ടോക്കിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന താരങ്ങള്‍ക്കുള്ള പാരിതോഷികം ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. സ്വര്‍ണം നേടുന്ന താരങ്ങള്‍ക്ക് ഐഒഎ 75 ലക്ഷം രൂപ പാരിതോഷികം നല്‍കും. വെള്ളി മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് 40 ലക്ഷവും വെങ്കല മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് 25 ലക്ഷം രൂപയും പാരിതോഷികമായി ഐഒഎ നല്‍കും. കൂടാതെ ഒളിമ്പിക്സില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരു ലക്ഷം രൂപ വീതവും നല്‍കും.

ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ ഓരോ അംഗത്തിനും നിത്യ ചെലവിനായി 50 ഡോളര്‍ വീതം പോക്കറ്റ് അലവന്‍സായി അനുവദിച്ചിട്ടുണ്ട്. കളിക്കാര്‍ പ്രതിനിധീകരിക്കുന്ന സംസ്ഥാന സ്പോര്‍ട്സ് അസോസിയേഷനുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി ഐഒഎ 15 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും സെക്രട്ടറി ജനറല്‍ രാജീവ് മെഹ്ത്ത പറഞ്ഞു. 127 കായികതാരങ്ങളാണ് ടോക്കിയോയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

അതേസമയം, ടോക്കിയോ ഒളിമ്പിക്സിന് ഇന്ന് തിരിതെളിയും. ഇന്ത്യന്‍ സമയം വൈകീട്ട് 4.30നാണ് ഉദ്‌ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. ഇത് രണ്ടാം തവണയാണ് ടോക്കിയോ ഒളിമ്പിക്സ് മാമാങ്കത്തിന് വേദിയാകുന്നത്. ഒളിമ്പിക്സിന്റെ ടോര്‍ച്ച്‌ റിലേ ഇന്ന് ഉദ്‌ഘാടന വേദിയില്‍ എത്തിച്ചേരും. നാളെ മുതല്‍ മെഡല്‍ പോരാട്ടങ്ങള്‍ ആരംഭിക്കും.

Related Articles

Back to top button