IdukkiKeralaLatest

ക​ന​ത്ത മ​ഴയെ​ത്തു​ട​ര്‍​ന്ന് മൂ​ന്നാ​റി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍

“Manju”

മൂ​ന്നാ​ര്‍: ശക്‌തമായ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് മൂ​ന്നാ​റി​ന്‍റെ പല മേ​ഖ​ല​ക​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍. മൂ​ന്നാ​ര്‍ സ​ര്‍​ക്കാ​ര്‍ കോ​ള​ജി​ന് സ​മീ​പം മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടിരുന്നു . മൂ​ന്ന് അ​ടി​യോ​ളം മ​ണ്ണാ​ണ് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് വീ​ണ​ത്. മ​ണ്ണു​നീ​ക്കാ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണ്. ഗ​താ​ഗ​തം മ​റ്റ് വ​ഴി​ക​ളി​ലൂ​ടെ പോ​ലീ​സ് തി​രി​ച്ചു​വി​ട്ടി​ട്ടു​ണ്ട്.

മ​റ​യൂ​ര്‍ റോ​ഡി​ല്‍ എ​ട്ടാം മൈ​ലി​ന് സ​മീ​പ​വും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ക​ഴി​ഞ്ഞ രാ​ത്രി​യി​ലും മൂ​ന്നാ​റി​നും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശക്‌തമായ മ​ഴ​യു​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

Related Articles

Back to top button