IndiaLatest

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്ന് 3 പേർ മരിച്ചു

“Manju”

മുംബൈ: മുംബൈയിലെ ഗോവണ്ടി പ്രദേശത്ത് ഒരു കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു.   10 പേർക്ക് പരിക്കേറ്റു. രണ്ട് നില കെട്ടിടമാണ് തകര്‍ന്നു വീണത്‌ .പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. മുംബൈയിലെ ഗോവണ്ടി പ്രദേശത്തെ ശിവാജി നഗറിലെ പ്ലോട്ട് നമ്പർ 3 ലാണ് സംഭവം. ബിഎംസി, അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി.  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് മുംബൈയിൽ ഉണ്ടായത്.
കനത്ത മഴയാണ് കെട്ടിടം തകർന്നതുള്‍പ്പെടെയുള്ള നിരവധി സംഭവങ്ങൾക്ക് കാരണമായത്. മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും വെള്ളിയാഴ്ച മുതൽ മിതമായ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ട്. മുംബൈയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിലും രാത്രിയിൽ തുടർച്ചയായി പെയ്ത കനത്ത മഴയെത്തുടർന്നും ഞായറാഴ്ച 30 പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Related Articles

Back to top button