InternationalLatest

ടി20 ലോകകപ്പ് വിജയികളെ പ്രവചിച്ച്‌ അക്തര്‍

“Manju”

കറാച്ചി: ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ കിരീടം നേടുമെന്ന് മുന്‍ പാക് പേസര്‍ ഷോയ്‌ബ്‌ അക്തര്‍. ഫൈനലില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ച്‌ കിരീടം നേടുമെന്നും അക്തര്‍ പ്രവചിച്ചിട്ടുണ്ട്. ലോകകപ്പില്‍ ഇതുവരെ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന, ടി20 ലോകകപ്പുകളിലായി 11 തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

‘ആദ്യ ടി20 ലോകകപ്പിന്റെ ഫൈനലില്‍ പാകിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാക് പോരാട്ടമുണ്ട്. എനിക്ക് തോന്നുന്നു ഇത്തവണ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ഫൈനലില്‍ പാകിസ്ഥാന്‍ കിരീടം നേടും. യുഎഇയിലെ സാഹചര്യങ്ങള്‍ ഇന്ത്യക്കും പാകിസ്ഥാനും ഒരുപോലെ അനുകൂലമാണ്’ അക്തര്‍ പറഞ്ഞു.

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ടി20 ലോകകപ്പ് യുഎഇയില്‍ നടക്കുക. ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ലോകകപ്പ് കോവിഡിനെത്തുടര്‍ന്ന് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധം വിച്ഛേദിച്ചശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടുന്നത്.

Related Articles

Back to top button