IndiaLatestSports

“പലഹാരപൊതിയിലെ വാര്‍ത്ത തലവര മാറ്റി”

“Manju”

പലഹാരപൊതി ജീവിതം മാറ്റിമറിച്ചു”; ഇപ്പോൾ ബോക്സിങ് റിംഗിലെ മിന്നും താരം
ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അസമിലെ ഗോലഗാട്ട് ജില്ലയിലെ ബരോമുഖിയ എന്ന ഗ്രാമത്തിലെ ടികെന്‍ എന്ന വ്യക്തി തന്റെ മക്കള്‍ക്കായി കുറച്ച്‌ മധുര പലഹാരങ്ങള്‍ വാങ്ങി നല്‍കി. ഒരു പത്രത്താളില്‍ പൊതിഞ്ഞ് വീട്ടിലെത്തി. അദ്ദേഹത്തിന്റെ മക്കളായ ലിച്ച, ലിമ എന്നീ ഇരട്ടക്കുട്ടികള്‍ക്കും അവര്‍ക്ക് താഴെയുള്ള ലോവ്‌ലിനയ്ക്കും സന്തോഷം അടക്കാന്‍ സാധിച്ചില്ല. പക്ഷെ അന്ന് ആ മധുരപലഹാരങ്ങളടങ്ങിയ കടലാസിന് തന്റെ ഒരു മകളുടെ തലവര തന്നെ മാറ്റിമറിക്കാന്‍ സാധിക്കുമെന്ന് ആ അച്ഛന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
മധുരപലഹാരങ്ങള്‍ ആസ്വദിച്ച്‌ കഴിക്കുന്നതിനിടെ ടികെന്റെ മക്കളില്‍ ഒരാളായ ലോവ്‌ലിനയുടെ കണ്ണ് പതിഞ്ഞത് അവ പൊതിഞ്ഞുകൊണ്ടുവന്ന ആ പത്രത്താളില്‍ ഉണ്ടായിരുന്ന ഒരു വ്യക്തിയെ കുറിച്ചുള്ള കുറിപ്പില്‍ ആയിരിന്നു. പലഹാരങ്ങള്‍ ആസ്വദിച്ച്‌ കഴിച്ച പോലെ തന്നെ അവള്‍ ആ കുറിപ്പും ആസ്വദിച്ച്‌ തന്നെ വായിച്ചു. അന്ന് ആ പത്രത്താളില്‍ ഉണ്ടായിരുന്ന കുറിച്ച്‌ മറ്റാരുടേതും ആയിരുന്നില്ല, ബോക്‌സിങ് ഇതിഹാസ നായകന്‍ മുഹമ്മദ് അലിയെ കുറിച്ചുള്ളതായിരുന്നു.
മുഹമ്മദ് അലിയെ കുറിച്ചുള്ള ആ കുറിപ്പ് വായിച്ച അന്നത്തെ ആ കൗമാരക്കാരിയാകട്ടെ ടോക്യോ ഒളിമ്ബിക്‌സില്‍ ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്കായി മത്സരിക്കാനിറങ്ങുന്ന ലോവ്‌ലിന ബോര്‍ഗോഹൈന്‍ എന്ന 24-കാരിയും.
ടോക്യോയിലെ കോകുഗികന്‍ അരീനയില്‍ ഇത്തവണ ലോവ്‌ലിന മത്സരിക്കാന്‍ ഇറങ്ങുമ്ബോള്‍ അസം സംസ്ഥാനത്തിന് അത് അഭിമാന നേട്ടമാണ്. എന്നാല്‍ സംസ്ഥാനത്ത് നിന്ന് ഒളിമ്ബിക്‌സിന് യോഗ്യത നേടുന്ന ആദ്യ ബോക്‌സറാണ് ലോവ്‌ലിന. ഈ യുവതാരം ഒരു ഒളിമ്ബിക് മെഡലുമായി മടങ്ങിയെത്തുമെന്നു തന്നെയാണ് അവരുടെയെല്ലാം പ്രതീക്ഷയും

Related Articles

Back to top button