InternationalLatestSports

ഒളിംപിക്സ്; ത്രിവർണ്ണ പതാകയേന്തി മൻപ്രീതും മേരി കോമും

“Manju”

ടോക്കിയോ: 32-ാം ഒളിംപിക്സിന് ഔദ്യോഗികമായി തിരിതെളിഞ്ഞു. ജപ്പാൻ തലസ്ഥാനമായ ടോക്യോയിലാണ് ഒളിംപിക്സിന് തുടക്കമായത്. കാണികളില്ലാതെ നടക്കുന്ന ഒളിംപിക്സിന്റെ മാറ്റ് കുറയാതിരിക്കാൻ വലിയ കരിമരുന്ന് പ്രയോഗത്തോടെയും ലൈറ്റ് ഷോയോടും കൂടിയായിരുന്നു ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. പിന്നീട് നടന്ന മാർച്ച് പാസ്റ്റിൽ കായിക മാമാങ്കത്തിൽ അണിനിരക്കുന്ന രാജ്യങ്ങളും താരങ്ങളും ദേശീയ പതാകയുമായെത്തി.

ഒളിംപിക്സിന്റെ ജന്മനാടായ ഗ്രീസാണ് മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത്. തൊട്ടുപിന്നാലെ അഭയാർത്ഥികളുടെ ടീമുമെത്തി. പിന്നീട് ജാപ്പനീസ് അക്ഷമാലാക്രമത്തിൽ ടീമുകൾ ഓരോന്നായി മാർച്ച് ചെയ്ത് നീങ്ങി. ഇരുപത്തി ഒന്നാമാതായാണ് ഇന്ത്യയെത്തിയത്. ത്രിവർണ്ണ പതാകയേന്തി മുന്നിൽ എത്തിയത് ബോക്സിം​ഗ് താരം മേരി കോമും ഹോക്കി ടീം നായകൻ മൻപ്രീത് സിംഗും. പിന്നാലെ ഭാരതത്തിന്റെ അഭിമാനമായ 28 പേർ മാർച്ച് ചെയ്ത് എത്തി. 20 കായകതാരങ്ങൾ അടങ്ങുന്നതാണ് ഇന്ത്യൻ സംഘം.

ടീം ഇന്ത്യയ്‌ക്ക് ആശംസകളുമായി കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറും എത്തി. പ്രത്യകം സജ്ജമാക്കിയ സ്ക്രീനിലൂടെയായിരുന്നു അനുരാഗ് താക്കൂർ എത്തിയത്. ഈ സമയം 130കോടി ഇന്ത്യക്കാരും നിങ്ങൾക്ക് വേണ്ടി ഹർഷാരവം മുഴക്കുന്നുണ്ടെന്ന് ശേഷം അനുരാഗ് താക്കൂർ ട്വിറ്ററിലൂടെ പറഞ്ഞു.

Related Articles

Back to top button