KozhikodeLatest

ഫോണിലൂടെ അസഭ്യവർഷം; അദ്ധ്യാപകൻ അറസ്റ്റിൽ

“Manju”

കോഴിക്കോട് : വിദ്യാർത്ഥിനികളെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞ അദ്ധ്യാപകൻ പിടിയിൽ. കട്ടപ്പാറ ഹോളി ഫാമിലി സകൂളിലെ കായികാദ്ധ്യാപകനായ മനീഷിനെയാണ് പോലീസ് പിടികൂടിയത്. വിദ്യാർത്ഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. താമരശ്ശേരി പോലീസ് ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. കോഴിക്കോട് കോടഞ്ചേരി സ്വദേശിയാണ് മനീഷ്.

കഴിഞ്ഞ ദിവസമാണ് മനീഷ് വിദ്യാർത്ഥിനികളോട് ഫോണിൽ അസഭ്യം പറഞ്ഞത്. പരിശീലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുമ്പോൾ തന്നെ അനുസരിച്ചില്ല എന്ന വിഷയം ചൂണ്ടിക്കാട്ടി അദ്ധ്യാപകൻ അസഭ്യവർഷം നടത്തുകയായിരുന്നു. തുടർന്നാണ് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന് കാണിച്ച് വിദ്യാർത്ഥിനികൾ പോലീസിൽ പരാതി നൽകിയത്.

Related Articles

Back to top button