Latest

സ്‍പെഷ്യല്‍ ചിക്കന്‍ കറിയുമായി മോഹന്‍ലാല്‍; കുക്കിങ് വീഡിയോ വൈറല്‍

“Manju”

അഭിനയം പോലെ മലയാളത്തിന്റെ മഹാനടന്‍ ലാലേട്ടന് ഏറെ ഇഷ്ടമുള്ളതാണ് പാചകവും. ഫേസ്ബുക്കിലൂടെ സ്‌പെഷ്യല്‍ ചിക്കന്‍ കറിയുടെ റസിപ്പിയുമായി ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ . വെള്ളം ഒരു തുള്ളിപോലും ചേര്‍ക്കാതെ തയ്യാറാക്കുന്ന ചിക്കന്‍ കറിയുടെ കൂട്ടുകള്‍ പരിചയപ്പെടുത്തിയാണ് പാചകത്തിലേക്ക് കടക്കുന്നത്. ചിക്കന്‍ കറിയുടെ വീഡിയോ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിട്ടുള്ളത്. സൂപ്പര്‍താരത്തിന്റെ പാചകം കണ്ട് ഷെഫ് സുരേഷ് പിള്ളയിട്ട കമന്റും ശ്രദ്ധേയമായി. ലാലേട്ടാ… ഇങ്ങനെ പോയാല്‍ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും എന്നാണ് സുരേഷ് പിള്ളയുടെ പ്രതികരണം. ഇതിന് വരൂ എന്ന മറുപടി നല്‍കിയാണ് മോഹന്‍ലാല്‍ സ്വാഗതം ചെയ്തത്.

Related Articles

Back to top button