IndiaLatest

5 മെഡിക്കല്‍ ഉപകരണങ്ങളുടെ വില കുറച്ച്‌ കേന്ദ്രം

“Manju”

ന്യൂഡല്‍ഹി : കോവിഡ്​ പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് ഉപയോഗം വ്യാപകമായ പള്‍സ് ഓക്സിമീറ്റര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ തുടങ്ങിയ അഞ്ച് മെഡിക്കല്‍ ഉപകരണങ്ങളുടെ വില കുറച്ച്‌ കേ​ന്ദ്ര സര്‍ക്കാര്‍. ഓക്‌സിമീറ്റര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, ഗ്ലൂക്കോമീറ്റര്‍, ബി.പി മോണിറ്റര്‍, നെബുലൈസര്‍ എന്നിവയുടെ വിലയിലാണ് സര്‍ക്കാര്‍ ​ കുറവ് വരുത്തിയത്.

എന്നാല്‍ ഉപകരണങ്ങളുടെ വില 70 ശതമാനമായി കുറയുമെന്ന്​ രാസവള മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ഇതുസംബന്ധിച്ച്‌​ ജൂലൈ 13 ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിങ്​ അതോറിറ്റി (എന്‍‌.പി.‌പി.‌എ)യുടെ ഉത്തരവ്​ കമ്പനികള്‍ക്ക്​ കൈമാറിയിരുന്നു. തുടര്‍ന്ന്​ ഇത്തരം ഉപകരണങ്ങള്‍ നിര്‍മിക്കുന്ന 684 ബ്രാന്‍‌ഡുകള്‍‌ വില വിവരം മന്ത്രാലയത്തില്‍ റിപ്പോര്‍‌ട്ടുചെയ്‌തു. ഇതില്‍ 620 കമ്പനികള്‍ തങ്ങളുടെ വില കുറച്ചതായി അറിയിച്ചു. ജൂലൈ 20 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നു.

അതെ സമയം ഇറക്കുമതി ചെയ്യുന്ന പള്‍സ് ഓക്സിമീറ്ററിന്​ 295 മുതല്‍ 375 രൂപ വരെ വില കുറഞ്ഞു . പള്‍സ് ഓക്സിമീറ്ററുകള്‍, ബി.പി മോണിറ്റര്‍, നെബുലൈസറുകള്‍ എന്നിവക്കാണ്​ വില വന്‍തോതില്‍ കുറച്ചത്. ‘പൊതുജന താല്‍പര്യാര്‍ഥം 5 മെഡിക്കല്‍ ഉപകരണങ്ങളുടെ വില്‍പനയില്‍ ജൂലൈ 20 മുതല്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്​. ഇത് അവയുടെ വില ഗണ്യമായി കുറയ്ക്കും” -കെമിക്കല്‍, രാസവള മന്ത്രി മന്‍സുഖ് എല്‍ മണ്ഡവ്യ ട്വിറ്ററില്‍ കുറിച്ചു .

Related Articles

Back to top button