Thiruvananthapuram

നെടുമങ്ങാട് മൃഗാശുപത്രിയിൽ ഇനി വിളക്കണയില്ല

“Manju”

ജ്യോതിനാഥ് കെ പി:

നെടുമങ്ങാട്: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന “ശോഭനം 2020 ” പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് വെറ്ററിനറി പോളിക്ലിനിക് ഒക്ടോബർ 16 മുതൽ 3 ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തനമാരംഭിക്കുന്നു. ഇതിലൂടെ കർഷകർക്ക് 24 മണിക്കൂറും മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന വിളക്കണയാത്ത മൃഗാശുപത്രിയാകും നെടുമങ്ങാട് .പദ്ധതിയുടെ സംസ്ഥാന തല ഉത്ഘാടന ഒക്ടോബർ 16 വൈകുന്നേരം 5 ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു കരുനാഗപ്പള്ളിയിൽ നിർവ്വഹിക്കും. നെടുമങ്ങാട് പോളിക്ലിനിക് തല ഉത്ഘാടനം വൈ: 5.30ന് സി.ദിവാകരൻ എം.എൽ.എ നിർവ്വഹിക്കും.ചടങ്ങിൽ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അദ്ധ്യക്ഷനാകും.സംസ്ഥാനത്ത് 26 മൃഗാശുപത്രികളിലാണ് ആദ്യഘട്ടത്തിൽ 24 മണിക്കൂർ പ്രവർത്തനം തുടങ്ങുക. ജില്ലയിൽ 3 ഉം.

Related Articles

Back to top button