KeralaLatestThiruvananthapuram

പോത്തൻകോട് പ്രസ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ

“Manju”

പോത്തൻകോട്: തിരുവനന്തപുരം റൂറൽ പോത്തൻകോട് പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സജൂസത്യൻ പ്രസിഡന്റ്, സെക്രട്ടറി അനൂപ് കരൂർ, ട്രഷറർ ശരത്ത്. എസ്, വെസ് പ്രസിഡന്റ് ചെറിയാൻ ജോൺ, ജോയിന്റ് സെക്രട്ടറി മുകുന്ദൻ ചൈതന്യ എന്നിവരാണ് പുതിയ ചുമതലക്കാർ . ഇന്ന് റൂറൽ പ്രസ് ക്ലബ്ബ് ഹാളിൽ വച്ച് നടന്ന ജനറൽബോഡി മീറ്റിംഗിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബി.എസ്. ഇന്ദ്രൻ പ്രസ് ക്ലബ് രക്ഷാധികാരിയായി തുടരാനും യോഗം തീരുമാനിച്ചു. പുതിയ അംഗങ്ങളെ ചേർക്കൽ, മെമ്പർഷിപ്പ് പുതുക്കൽ എന്നിവയും നടന്നു. ഡി.ജി.പി യുടെ സർക്കുലർ പ്രകാരം വ്യാജമാധ്യമ പ്രവർത്തകരുടെ കടന്നുവരവിനെ ചെറുക്കാൻ പ്രസ് ക്ലബ്ബ് അംഗങ്ങളുടെ വിവരങ്ങൾ പോലീസിന് കൈമാറാനും യോഗത്തിൽ തീരുമാനമായി. പോത്തൻകോട് പ്രസ് ക്ലബ്ബിന്റെ പ്രവർത്തനം വിപുലമാക്കാനും പ്രസ് ക്ലബ്ബ് നവീകരിക്കാനും പദ്ധതിയുണ്ടെന്നും ജനുവരിയിൽ എല്ലാ അംഗങ്ങളുടെയും സജീവപങ്കാളിത്തത്തോടെ പൊതുയോഗം ചേർന്ന് എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടുന്ന പുതിയ ചുമതലക്കാരെ കണ്ടെത്തുമെന്നും സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button