IndiaInternationalLatestSports

ഫെന്‍സിങ് രണ്ടാം റൗണ്ടില്‍ ഭവാനി ദേവി പുറത്ത്

“Manju”

ഒളിംപിക്‌സ്: ഫെൻസിംഗിൽ ഭവാനി ദേവി പുറത്ത്, അമ്പെയ്‌ത്തില്‍ പുരുഷ ടീം  ക്വാര്‍ട്ടറില്‍ | Tokyo 2020 Fencer Bhavani Devi exits in Round of 32
ടോക്യോ: ഒളിമ്ബിക്‌സ് വനിതാ വിഭാഗം ഫെന്‍സിങ്ങില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഭവാനി ദേവി പുറത്ത്. രണ്ടാം റൗണ്ടിലാണ് ഭവാനി ദേവി പുറത്തായത്. ഫ്രഞ്ച് താരം മേനണ്‍ ബ്രൂണറ്റാണ് ഇന്ത്യന്‍ താരത്തെ തോല്‍പിച്ചത്.
15-7 എന്ന സ്‌കോറിനാണ് ഫ്രഞ്ച് താരത്തിന്റെ വിജയം. ഈ വിഭാഗത്തില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്നു ഭവാനി ദേവി. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം ഫെന്‍സിങ്ങില്‍ രണ്ടാം റൗണ്ടിലെത്തുന്നത്.
ആദ്യ റൗണ്ടില്‍ ടുണീഷ്യന്‍ താരം നദി ബെന്‍ അസീസിനെയാണ് ഭവാനി ദേവി തോല്‍പിച്ചത്. 15-3 എന്ന സ്‌കോറിനായിരുന്നു വിജയം. തമിഴ്നാട് സ്വദേശിനിയാണ് ഭവാനി ദേവി.

Related Articles

Back to top button