IndiaInternationalLatestSports

സജന്‍ പ്രകാശ് ഇന്നു നീന്തല്‍ക്കുളത്തില്‍

“Manju”

 

ടോക്കിയോ: ഒളിമ്ബിക്‌സ് നീന്തലില്‍ മലയാളത്തിന്റെ പ്രിയ താരം സജന്‍ പ്രകാശ് ഇന്ന് മത്സരിക്കാനിറങ്ങും. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്ക് വിഭാഗത്തിലാണ് സജന്‍ മത്സരിക്കുന്നത്. എ കാറ്റഗറി യോഗ്യതാമാര്‍ക്കുമായി ഒളിമ്ബിക്‌സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് സജന്‍ പ്രകാശ്.

റോമില്‍ നടന്ന യോഗ്യതാ ചാമ്ബ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയാണ് സജന്‍ ടോക്യോയിലേക്ക് പറന്നത്. ചിട്ടയായ പരിശീലനവും ശ്രദ്ധയും കൊടുത്തുകൊണ്ടാണ് സജന്‍ നീന്തല്‍കുളത്തില്‍ ഇറങ്ങുന്നത്. കരിയറിലെ മികച്ച പ്രകടനമാണ് താരത്തിന്റെ ലക്ഷ്യം.

കൂടെ ഒരു മെഡല്‍ കൂടി നീന്തിയെടുക്കാന്‍ കഴിയുമെന്നാണ് സജന്റെ പ്രതീക്ഷ. നീന്തല്‍ കുളത്തില്‍ വെല്ലുവിളി ഉയര്‍ത്താന്‍ നിരവധി താരങ്ങളുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച്‌ സജന്‍ വിജയപീഠത്തിലേറുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍.

Related Articles

Back to top button