‘നാളെകളിൽ നമ്മളും’ ഗുരുമഹിമ മോട്ടിവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Santhigiri Gurumahima

‘നാളെകളിൽ നമ്മളും’ ഗുരുമഹിമ മോട്ടിവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

“Manju”

തിരുവന്തപുരം: ജീവിത വിജയം നേടുവാൻ കഠിനപ്രയത്നവും, വ്യക്തമായപ്ലാനിംഗും, ലക്ഷ്യബോധവും ആവശ്യമാണെന്ന് ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്. (rtd) അഭിപ്രായപ്പെട്ടു. ശാന്തിഗിരി ആശ്രമത്തിലെ പെൺകുട്ടികളുടെ കൂട്ടായ്മയായ ശാന്തിഗിരി ഗുരുമഹിമയിലെ അഞ്ഞൂറോളം വരുന്ന പെൺകുട്ടികളെ അഭിസേബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നാളെകളിൽ നമ്മളും’ എന്നപേരിൽ ഗുരുമഹിമ സൂംപ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച മോട്ടിവേഷൻ പ്രോഗ്രാമായിരുന്നു വേദി. ജീവിത വിജയം നേടിയ പ്രശസ്തരായ വ്യക്തികളുടെ ജീവിതവും അവരുടെ ത്യാഗോജ്ജ്വലമായ കാത്തിരിപ്പും ക്ഷമയും അദ്ദേഹം ഹൃദ്യമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഇന്ന് പതിനൊന്നോളം രാഷ്ട്രങ്ങളെ ഭരിക്കുന്നത് വനിതകളാണ്. ഇന്ത്യയിൽ വൈസ് പ്രസിഡന്റ് പദവും, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവും മാത്രമേ സ്ത്രീകൾ അലങ്കരിക്കാതെയുള്ളൂ. മറ്റ് എല്ലാ രംഗത്തും സ്ത്രീകൾ അവരുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്.

Watch full Video

ഇരുപതിനായിരത്തോളം വരുന്ന മഹാന്മാരുടെ ജീവചരിത്രം ഇരുനൂറ് ശാസ്ത്രജ്ഞൻമാർ അപഗ്രഥിച്ച് പഠിച്ച് കംപ്യൂട്ടർ അപഗ്രഥനം നടത്തിയതിൽ നിന്നും മനസ്സിലാക്കിയത് നാല് പ്രധാന ഗുണങ്ങളാണ് ഈ മഹത് വ്യക്തികൾക്ക് ഉള്ളത്. എല്ലാ മനുഷ്യരിലും പ്രധാനമായും മൂന്ന് ഗുണങ്ങൾ ഉണ്ടാകുമെന്ന് സൈക്കോളജിക്കൽ ടെസ്റ്റ് പറയുന്നു. ഓരോരുത്തരും തങ്ങളിലെ ഗുണങ്ങൾ എന്തെന്ന് കണ്ടെത്തി അതിനെ പരിപോഷിപ്പിച്ച് ജീവിത വിജയം നേടുന്നതിന് ശ്രമിക്കണം. തങ്ങളുടെ ഉള്ളിലുള്ള വാസനകളെ കണ്ടെത്തുകയാണ് പ്രധാനം. ജീവിതത്തിൽ എന്തായിത്തീരണം എന്ന ആഗ്രഹം ചെറുപ്പകാലത്ത് തന്നെ നമ്മൾ മനസ്സിൽ ഉറപ്പിക്കണം. ആഗ്രഹത്തിലേക്ക് എത്തുവാനുള്ള കഠിന പരിശ്രമവും ആവശ്യമാണ്. പ്രധാനമായും ആറ് മേഖലകളാണ് ജീവിതവിജയം നേടുവാൻ കൗമാരത്തിലുള്ളവരുടെ മുന്നിലുള്ളത്. യു.എൻ. സിവിൽ സർവ്വീസ്, ഇന്ത്യൻ സിവിൽ സർവ്വീസ് തുടങ്ങി പത്തോളം ഇന്ത്യൻ പ്രൊഫഷണൽ സർവ്വീസുകൾ, ഗവൺമെന്റിലേയും സ്വകാര്യ സ്ഥാപനങ്ങളിലെയും ആകർഷകമായ സാലറിയോടുകൂടിയ സ്ഥാനമാനങ്ങൾ നേടുന്നതിന് വേണ്ട വിദ്യാഭ്യാസയോഗ്യതകൾ അതിനായി സമീപിക്കേണ്ട പഠന മാർഗ്ഗങ്ങൾ, സ്വയം തയ്യാറാവേണ്ട പരീക്ഷണങ്ങൾ, ജീവിത നിരീക്ഷണങ്ങൾ ഒക്കെ വിദ്യാർത്ഥികൾക്ക് മനസ്സിലാവുന്ന തരത്തിൽ ലളിതമായി അദ്ദേഹം സൂചിപ്പിച്ചു. പാഠകപുസ്തകത്തിലെ പഠനം മാത്രമല്ല സംഗീതം, കല, സഹിത്യം തുടങ്ങി എല്ലാ മേഖലകളിലും തിളങ്ങുന്നത് പഠനം പോലെ തന്നെ പ്രാധാന്യമുള്ളതാണ്. തങ്ങളിലെ അഭിരുചിയെ കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. അത് ചെറുപ്പകാലത്ത് തന്നെ വേണം. മഹാന്മാരുടെ ജീവിത ഉദാഹരണങ്ങൾ സഹിതം അദ്ദേഹം വ്യക്തമാക്കി. ശാന്തിഗിരി ഗുരുമഹിമ ഇൻചാർജ് ജനനി പ്രമീള ജ്ഞാനതപസ്വിനി യോഗത്തിന് അദ്ധ്യക്ഷയായിരുന്നു.

santhigiriadmin

Related post