KeralaLatest

നാളെ വാക്സിന്‍ വിതരണം മുടങ്ങും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖ‌ലയിലെ കോവിഡ് വാക്സിന്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. ഇതോടെ വാക്സിന്‍ വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ വാക്സിനേഷന്‍ പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. നാളെ മുതല്‍ സംസ്ഥാനത്തൊട്ടാകെ വാക്സിനേഷന്‍ നിര്‍ത്തേണ്ടിവരും.
അതേസമയം സ്വകാര്യ മേഖലയില്‍ വാക്സിനേഷന്‍ നടക്കുന്നുമുണ്ട്. ഇന്നോ നാളെയോ കേരളത്തിലേക്ക് കേന്ദ്രത്തില്‍ നിന്ന് വാക്സിന്‍ കിട്ടാന്‍ സാധ്യതയില്ല. ഇരുപത്തി ഒമ്പതാം തിയതിയേ അടുത്ത സ്റ്റോക്ക് എത്തുവെന്നാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്ന അറിയിപ്പ്. അങ്ങനെയെങ്കില്‍ രണ്ടുദിവസം സര്‍ക്കാര്‍ സംവിധാനം വഴിയുള്ള വാക്സീന്‍ വിതരണം പൂര്‍ണമായും മുടങ്ങും.
ശനിയാഴ്ച 1522 വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നായി നാല് ലക്ഷത്തി അമ്ബത്തി മൂവായിരത്തി മുന്നൂറ്റി മുപ്പത്തി ഒമ്ബത് പേര്‍ക്കാണ് വാക്സീന്‍ നല്‍കിയത്. ഇത് റെക്കോര്‍ഡായിരുന്നു. കേരളത്തില്‍ പതിനെട്ട് വയസിന് മുകളിലുള്ള 1.48 കോടിപേര്‍ക്ക് ഇതുവരെ ആദ്യ ഡോസ് കുത്തിവയ്പ് പോലും കിട്ടിയിട്ടില്ല. നാല്‍പത്തിയഞ്ച് വയസിന് മുകളിലുള്ളവരില്‍ കാല്‍ക്കോടിയിലേറെപ്പേരും ആദ്യ ഡോസിനായി കാത്തിരിക്കുകയാണ്.
കൃത്യമായ രീതിയില്‍ കൂടുതല്‍ ഡോസ് വാക്സീന്‍ കേരളത്തിന് അനുവദിക്കണമെന്നാവ‌ശ്യം മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. മൂന്നാം തരം​ഗ ഭീഷണി നിലനില്‍ക്കേ പരാവധി ആളുകളില്‍ ഒരു ഡോസ് വാക്സീന്‍ എങ്കിലും എത്തിക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

Related Articles

Back to top button