AlappuzhaKeralaLatest

ആലപ്പുഴ ഇന്ന് 645 പേര്‍ക്ക് കൊവിഡ്

“Manju”

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 645 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11.47 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 640 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഇന്ന് 635 പേര്‍ രോഗമുക്തരായി. ആക 211165 പേര്‍ രോഗമുക്തരായി. 8470 പേര്‍ ചികില്‍സയിലുണ്ട്.253 പേര്‍ കൊവിഡ് ആശുപത്രികളിലും 1549 പേര്‍ സിഎഫ്‌എല്‍റ്റിസികളിലും ചികില്‍സയിലുണ്ട്. 5856 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 184 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2392 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 895 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 26842 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 5623 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.

Related Articles

Back to top button