ArticleLatest

ഇനി തടി ഈസിയായി കുറയ്ക്കാം….

“Manju”

രാത്രികാലങ്ങളില്‍ അത്താഴത്തിന് കുറച്ചു മാത്രം കഴിച്ചാല്‍ മതി എന്നാണ് പൊതുവേ എല്ലാരും പറയാറ്. ഈ ആശയത്തിന് ശാസ്ത്രത്തിന്റെ പിന്തുണയുമുണ്ട്. അതുകൊണ്ട് തന്നെ ഉറക്കസമയത്തിന് തൊട്ടു മുമ്പ് നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവ കുറഞ്ഞ അളവില്‍ ആയിരിക്കേണ്ടത് ആത്യാവശ്യമാണ്. ഇവ കൂടുതല്‍ ഉള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഇത് ദഹന വ്യവസ്ഥയെ അവതാളത്തിലാക്കികൊണ്ട് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കാരണമായേക്കും. അത്താഴത്തിന് ഹെവി അല്ലാത്തതും ആരോഗ്യകരവുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. വിശക്കുമ്പോള്‍ വളരെ വേഗം ഉണ്ടാക്കാന്‍ കഴിയുന്ന വിഭവമാണ് പാസ്ത. പാസ്ത സ്ഥിരമായി കഴിച്ചാല്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. പാസ്ത ചര്‍മത്തിന്റെ സൗന്ദര്യവും മൃദുത്വവും നഷ്ടപ്പെടുത്തും. മുഖക്കുരുവും സൗന്ദര്യ പ്രശ്നങ്ങളും ഉണ്ടാക്കും.

ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഒരിക്കലും പാസ്ത കഴിക്കാന്‍ പാടില്ല.ഇതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് കൊഴുപ്പായി മാറും. ഇത് അമിത വണ്ണം, കൊളസ്ട്രോള്‍ എന്നിവയ്ക്ക് കാരണമാകും. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഐസ്‌ക്രീം ഒരു കാരണവശാലും കഴിക്കരുത്. ഉറങ്ങുമ്പോള്‍ ശരീരം ഒരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാത്തതിനാല്‍ കൊഴുപ്പ് അടിഞ്ഞുകൂടും. ഇത് പൊണ്ണത്തടിയ്ക്ക് വഴിവയ്ക്കും. തണുപ്പുകാലത്തും ഐസ്‌ക്രീം കഴിക്കാനും പാടില്ലായെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു.

Related Articles

Back to top button