Sports

ഐ.പി.എൽ: സെപ്തംബറിൽ പുന:രാരംഭിക്കും; മത്സരക്രമം പ്രഖ്യാപിച്ചു

“Manju”

ദുബായ്: ഇന്ത്യയിൽ പാതിവഴിയ്‌ക്ക് മുടങ്ങിയ ഐ.പി.എൽ മത്സരങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് ക്രമീകരണമായി. പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്‌സും നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസും തമ്മിലാണ് ആദ്യ മത്സരം നടക്കുക. കായികതാരങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മെയ് മാസത്തിലാണ് മത്സരങ്ങൾ നിർത്തിവെച്ചത്.

സെപ്തംബർ 19ന് യു.എ.ഇയിൽ ഐ.പി.എൽ മത്സരങ്ങൾ പുന:രാരംഭിക്കും. 27 ദിവസ ങ്ങൾകൊണ്ട് 31 മത്സരങ്ങളാണ് പൂർത്തിയാക്കാനുള്ളത്. 13 മത്സരങ്ങൾ ദുബായിലും 10 മത്സരങ്ങൾ ഷാർജ്ജയിലും 8 മത്സരങ്ങൾ അബുദാബിയിലുമാണ് നടക്കുക.

ആദ്യ ക്വാളിഫയർ ഒക്ടോബർ 10നും എലിമിനേറ്റർ 11നും നടക്കും. രണ്ടാം ക്വാളിഫയർ ഒക്ടോബർ 13നും ഫൈനൽ 15നും നടക്കും. ദുബായിലാണ് ഫൈനൽ തീരുമാനിച്ചിരിക്കുന്നത്.

Related Articles

Back to top button