India

അന്യ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ചാക്കിൽക്കെട്ടി മണലിൽ താഴ്‌ത്തിയ നിലയിൽ 

“Manju”

കൊച്ചി: വിവിധ ഭാഷാ തൊഴിലാളിയുടെ മൃതദേഹം ചാക്കിൽ കെട്ടി മണലിൽ താഴ്‌ത്തിയ നിലയിൽ കണ്ടെത്തി. കോലഞ്ചേരി പൂതൃക്കയിലെ ഹോളോ ബ്രിക്‌സ് കമ്പനിയിൽ നിന്നാണ് മൃതദേഹം, ചാക്കിലാക്കി മണലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ ജോലി ചെയ്തിരുന്ന അസം സ്വദേശിയായ രാജാ ദാസാണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തിൽ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. രാവിലെ ജോലിയ്‌ക്കെത്തിയ വനിതാ തൊഴിലാളികൾ യൂണിറ്റിന് സമീപം രക്തക്കറ കണ്ട് പരിശോധിക്കുകയായിരുന്നു.

ഇവിടെയുണ്ടായിരുന്ന ദീപൻ കുമാർ ദാസ് എന്നയാൾ സംഭവ സ്ഥലത്ത് നിന്നും മുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. ബംഗാൾ സ്വദേശിയാണ് ദീപൻ കുമാർ ദാസ്.

Related Articles

Back to top button