InternationalLatest

പാകിസ്ഥാനില്‍ സൈന്യത്തിന് എതിരെ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികള്‍

“Manju”

ശ്രീനഗര്‍: കാശ്‌മീരിലെ പാകിസ്ഥാന്‍ അവകാശപ്പെടുന്ന ഭാഗങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലം വന്നതിന് പിന്നാലെ പാകിസ്ഥാന്‍ സൈന്യത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികളുടെ വലിയ പ്രകടനം.
ജൂലായ് 25ന് നടന്ന തിരഞ്ഞെടുപ്പില്‍ ആകെ 53 സീറ്റുകളില്‍ 45ലേക്കാണ് നേരിട്ട് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 25 സീറ്റുകള്‍ ഇമ്രാന്‍ഖാന്റെ തെഹ്‌രീക്-ഇ-ഇന്‍സാഫ്(പിടിഐ) വിജയിച്ചു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) 11 ഇടങ്ങളില്‍ വിജയിച്ചു. പാകിസ്ഥാന്‍ മുസ്ളീം ലീഗ് (പിഎംഎല്‍-എന്‍) ആറ് സീറ്റിലും വിജയിച്ചു.
തിരഞ്ഞെടുപ്പില്‍ വ്യാപകമായി ഇമ്രാന്‍ഖാന്റെ പാര്‍ട്ടി ഇടപെടല്‍ നടത്തിയതായാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. ഇതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഫലത്തില്‍ അവര്‍ തര്‍ക്കമുന്നയിച്ചിട്ടുണ്ട്. ജനങ്ങളെ വഞ്ചിക്കുന്ന പ്രഹസനമാണ് തിരഞ്ഞെടുപ്പെന്ന് പാക് അധിനിവേശ കാശ്‌മീ‌ര്‍ പ്രധാനമന്ത്രി രാജാ ഫറൂക്ക് ഹൈദര്‍ പറഞ്ഞു.
പിഎം‌എല്‍-എന്‍ നേതാവ് മറിയം നവാസും തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചിട്ടില്ല. പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിക്കുന്നു. ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാന്‍ പ്രദേശത്ത് തിരഞ്ഞെടുപ്പ് നടത്താനുള‌ള പാക് തീരുമാനത്തെ ഇന്ത്യ മുന്‍പ് തന്നെ എതിര്‍ത്തിരുന്നു. ശക്തമായ പ്രതിഷേധം ഇതില്‍ ഇന്ത്യ അറിയിച്ചു. എന്നാല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുകയും ജനങ്ങളില്‍ നിന്ന് തന്നെ പ്രതിഷേധം നേരിടുകയുമായിരുന്നു.

Related Articles

Back to top button