KeralaLatestWayanad

ആദ്യ ഡോസ് കൊവാക്‌സിനെടുത്തയാള്‍ക്ക് രണ്ടാമത് നല്‍കിയത് കൊവിഷീല്‍ഡ്

“Manju”

വയനാട്: രണ്ടാം ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കാനെത്തിയ വൃദ്ധന് വാക്‌സിന്‍ മാറി നല്‍കി. ഇതിന് പുറമേ ഒന്നാം ഡോസ് വാക്സിനെന്ന് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതായും പരാതി. മാനന്തവാടി കണിയാരം തെക്കേക്കര വീട്ടില്‍ മാനുവല്‍ മത്തായിക്കാണ് വാക്‌സിന്‍ മാറി നല്‍കിയത്.

ജൂണ്‍10ന് കുറുക്കന്‍മൂല പിഎച്ച്‌സിയില്‍ നിന്ന് മത്തായി കൊവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു. പിന്നീട് രണ്ടാം ഡോസ് സ്വീകരിക്കാന്‍ ജൂലായ് 23ന് കണിയാരം പളളിയില്‍ വച്ച്‌ നടന്ന ക്യാമ്ബില്‍ എത്തി. എന്നാല്‍ ഇവിടെ വച്ച്‌ മത്തായിക്ക് കൊവിഷീല്‍ഡാണ് കുത്തിവച്ചത്.

തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തപ്പോള്‍ ഒന്നാം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചതായാണ് അതില്‍ രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ ഇക്കാര്യത്തില്‍ പരാതിപ്പെട്ടത്. പരാതി പരിശോധിക്കുമെന്നും ശേഷം വേണ്ട നടപടിയെടുക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Related Articles

Back to top button