InternationalLatest

കൃണാല്‍ പാണ്ഡ്യക്ക് കൊവിഡ് ; രണ്ടാം ടി20 മാറ്റിവെച്ചു

“Manju”

കൊളംബോ ;ശ്രീലങ്കന്‍ പര്യടനത്തിനായി എത്തിയ ഇന്ത്യന്‍ ക്യാമ്പില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഓള്‍റൗണ്ടര്‍ കൃണാല്‍ പാണ്ഡ്യക്കാണ് കൊവിഡ് പോസിറ്റീവായിരിക്കുന്നത്. ഇതോടെ ഇന്ന് നടക്കാനിരുന്ന രണ്ടാം ടി-20 മത്സരം മാറ്റിവച്ചു. നാളെ, 28ആം തീയതിയാവും മാറ്റിവച്ച മത്സരം നടക്കുക. വെള്ളിയാഴ്ചയാവും പരമ്പരയിലെ മൂന്നാം മത്സരം നടക്കുക.

ഇതിനിടെ, ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ പരിശീലനം പുനരാരംഭിച്ചു. പരുക്കേറ്റതിനെ തുടര്‍ന്നാണ് രഹാനെ പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നത്. പരുക്കില്‍ നിന്ന് മുക്തനായ താരം വീണ്ടും പരിശീലനത്തിനിറങ്ങിയതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കായി കളിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.

Related Articles

Back to top button