പോത്തൻകോട് സ്ത്രീസുരക്ഷാ പരിപാടി സംഘടിപ്പിച്ചു

പോത്തൻകോട് സ്ത്രീസുരക്ഷാ പരിപാടി സംഘടിപ്പിച്ചു

“Manju”

പോത്തന്‍കോട് : സ്നേഹഗാഥ എന്ന പേരില്‍ സ്ത്രീ സുരക്ഷാ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ച് പോത്തന്‍കോട് ലൈബ്രറി ആന്‍റ് റീഡിംഗ് റൂം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി എസ്. രാധാദേവി പരിപാടി ഉത്ഘാടനം ചെയ്തു. ലൈബ്രറി ആന്‍റ് റീഡിംഗ് റൂം പ്രസിഡന്‍റ് ബി. ശ്രീധരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. അനിതകുമാരി വിഷയാവതരണം നടത്തി. എസ്. ബാബു, മലയകോണം സുനില്‍ എന്നിവര്‍ ആശംസകൾ നേർന്നു. ബ്ലോക്ക് പഞ്ചായത്തംഗം ഡി അനിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് മുന്നംഗം നസീമ, പോത്തന്‍കോട് കഥകളി ക്ലബ് ജോയിന്‍റ് സെക്രട്ടറി രവീന്ദ്രന്‍ നായര്‍ ആര്‍, നികിത ബി.എസ് എന്നിവരും ബോധവത്ക്കരണ പരിപാടിയിൽ പങ്കെടുത്തു. ലൈബ്രറി ആന്‍റ് റീഡിംഗ് റൂം സെക്രട്ടറി എസ്. വി. സജിത്ത് സ്വാഗതവും തുളസീധരന്‍ നന്ദിയും പറഞ്ഞു.

Related post