കിറ്റക്‌സിൽ വീണ്ടും പരിശോധന : ഉദ്യോഗസ്ഥർ എത്തിയത് 12-ാം തവണ

കിറ്റക്‌സിൽ വീണ്ടും പരിശോധന : ഉദ്യോഗസ്ഥർ എത്തിയത് 12-ാം തവണ

“Manju”

കൊച്ചിൽ : കിറ്റക്‌സിൽ വീണ്ടും മിന്നൽ പരിശോധന. കമ്പനിയുടെ കിഴക്കമ്പലത്തെ ഫാക്ടറിയിൽ എത്തിയാണ് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ പരിശോധന നടത്തിയത്. ഇത് പന്ത്രണ്ടാം തവണയാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും കമ്പനിയിൽ പരിശോധന നടക്കുന്നത്.

ഭൂഗർഭ ജല അതോറിറ്റിയുടെ കൊച്ചി കാക്കനാട് ഓഫീസിലെ ഉദ്യോഗസ്ഥരാണ് കമ്പനിയിൽ എത്തി പരിശോധന നടത്തിയത്. എന്നാൽ തൃക്കാക്കര എംഎൽഎ പി.ടി തോമസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത് എന്ന് കിറ്റക്സ് മാനേജ്മെന്റ് പ്രതികരിച്ചു. സർക്കാരിന്റെ നിലപാടുകൾക്ക് വിരുദ്ധമായാണ് പരിശോധനയെന്നും കിറ്റക്‌സ് വ്യക്തമാക്കി.

കിറ്റക്‌സിൽ നിരന്തരമായി നടന്ന പരിശോധനയെ തുടർന്ന് കേരളത്തിലെ വ്യവസായം അവസാനിപ്പിച്ച് മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക് പോകുന്നുവെന്ന് എംഡി സാബു ജേക്കബ് അറിയിച്ചിരുന്നു. കേരളം ഉപേകഷിച്ചതല്ല, തന്നെ ചവിട്ടി പുറത്താക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. തുടർന്ന് കിറ്റക്‌സിൽ അടിക്കടിയുള്ള മിന്നൽ പരിശോധനകൾ ആവർത്തിക്കില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് ഉറപ്പ് നൽകുകയുമുണ്ടായി. ഇത് നിലനിൽക്കെയാണ് ഉദ്യോഗസ്ഥർ 12 ാം തവണ ഫാക്ടറിയിൽ പരിശോധന നടത്തിയത്.

Related post