പ്രതിഷേധവുമായി രഞ്ജിനി ഹരിദാസ്

പ്രതിഷേധവുമായി രഞ്ജിനി ഹരിദാസ്

“Manju”

കൊച്ചി: തൃക്കാക്കരയില്‍ നായ്ക്കളെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തില്‍ നഗരസഭാധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി രഞ്ജിനി ഹരിദാസ്. തൃക്കാക്കര മുനിസിപ്പാലിറ്റി ഓഫീസിനു മുന്നില്‍ കണ്ണ് മൂടിക്കെട്ടിയാണ് അവര്‍ പ്രതിഷേധിച്ചത്. നഗരസഭാ ഓഫീസിനു മുന്നില്‍ പ്രതിഷേധക്കാര്‍ റീത്ത് വച്ചു. തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതിഷേധം തുടരുകയാണ്. നായ്ക്കളെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇതിന് ഉത്തരവിട്ടവര്‍ക്കെതിരേ നടപടി ഉണ്ടായിട്ടില്ല. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ രാജിവെക്കണമെന്ന് മൃഗസ്‌നേഹികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.

നായ്ക്കളെ കൊല്ലാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. തെരുവുനായ്ക്കളെ കൊലപ്പെടുത്തുന്നവരെ ശിക്ഷിക്കാന്‍ ശക്തമായ നിയമം കേരളത്തില്‍ നിലവിലില്ല.50 രൂപ നല്‍കിയാല്‍ ജാമ്യം ലഭിക്കുന്ന അവസ്ഥയാണുള്ളത്. ഇതിന് മാറ്റം ഉണ്ടാകണം. തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നൂറിലധികം തെരുവുനായ്ക്കളെ ആണ് കൊന്നു കുഴിച്ചു മൂടിയത്. മാലിന്യ സംസ്‌കരണ കേന്ദ്രം സെമിത്തേരിക്ക് സമാനമായി മാറിയതായും രഞ്ജിനി ഹരിദാസ് പറഞ്ഞു. നിയമം സംരക്ഷിക്കേണ്ടവര്‍ തന്നെയാണ് അത് ലംഘിക്കുന്നത്. അതുകൊണ്ടാണ് ശക്തമായ പ്രതിഷേധം ഉയരുന്നത്. ചെയര്‍പേഴ്‌സണിന്റെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.

Related post