പാറക്കെട്ട് മുറിച്ചു മാറ്റണം; കര്‍ഷക സമിതി

പാറക്കെട്ട് മുറിച്ചു മാറ്റണം; കര്‍ഷക സമിതി

“Manju”

താമരശ്ശേരി: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ മാവുള്ളപൊയില്‍ മലയില്‍ ഭീഷണിയായി നില്‍ക്കുന്ന കുറ്റന്‍ പാറകെട്ട് അടിഭാഗം അടര്‍ന്ന് മാറി എപ്പോള്‍ വേണമെങ്കിലും നീങ്ങി താഴ് വാരത്ത് പതിക്കുമെന്ന സ്ഥിതിയിലാണ്. മഴ കനത്ത് പെയ്യുന്ന സമയത്ത് താഴെ മലയടിവാരത്ത് താമസിക്കുന്ന അനേകം കുടുബങ്ങള്‍ ഭയത്തോടെയാണ് കഴിയുന്നത്. മാവുള്ളപൊയില്‍ മലയില്‍ നില്‍ക്കുന്ന കുറ്റന്‍ പാറകെട്ട് ശാസ്ത്രീയമായ രിതിയില്‍ പൊട്ടിച്ച്‌ മാറ്റാനുള്ള നടപടി ഉടന്‍ സ്വികരിക്കണമെന്ന് താമരശ്ശേരി തഹസില്‍ദാര്‍ക്ക് നല്‍കിയ നിവേദനത്തില്‍ സംയുക്ത കര്‍ഷക സമിതിക്കുവേണ്ടി താലൂക്ക്
വികസനസമതി മെമ്ബര്‍ കെ.വി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

Related post