KeralaKozhikodeLatest

10 കോടിയുടെ വിഷു ബമ്പർ അടിച്ച ഭാഗ്യശാലിയെ ഒടുവിൽ കണ്ടെത്തി

“Manju”

കോഴിക്കോട്: വിഷു ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത് കെട്ടിട നിർമ്മാണ തൊഴിലാളിക്ക്. വടകര തിരുവള‌ളൂർ സ്വദേശി ഷിജുവിനാണ് 10 കോടി രൂപയുടെ വിഷു ബമ്പർ അടിച്ചത്.

ജൂലായ് 22ന് വടകരയിൽ ബീക്കെ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സ്ഥാനമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ നാളിത്രയായിട്ടും വിജയിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തിരുവള‌ളൂരിലെ ഒരു പച്ചക്കറി വ്യാപാരിക്കാണ് ടിക്കറ്റ് അടിച്ചതെന്ന് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ നിക്ഷേപം സ്വീകരിക്കാനായി ബാങ്കുകളിൽ നിന്നും നാട്ടുകാരിൽ നിന്നും ധാരാളം അന്വേഷണങ്ങൾ വന്നിരുന്നു. പിന്നീട് തനിക്കല്ല ലോട്ടറിയടിച്ചതെന്ന് പറഞ്ഞ് പച്ചക്കറി വ്യാപാരി ഒഴിഞ്ഞുമാറുകയായിരുന്നു.

എൽബി 430240 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം എറണാകുളത്ത് വിറ്റ ഇ.ബി 324372 എന്ന ടിക്കറ്റിനാണ്. 50 ലക്ഷം രൂപയാണ് ഇതിന്റെ സമ്മാനത്തുക.

Related Articles

Back to top button