Latest

കിരീടം നിലനിര്‍ത്തി

“Manju”

കുവൈറ്റ്: ലുലുമണി ക്രിക്കറ്റ് ലീഗിന്റെ ആവേശകരമായ ഫൈനലില്‍ ഫ്രൈഡേ കോര്‍ട്ടിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി അല്‍ മുല്ല എക്സ്ചേഞ്ച് ക്രിക്കറ്റ് ടീം തുടര്‍ച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാരായി. ടോസ് നേടിയ അല്‍ മുല്ല എക്സ്ചേഞ്ച് ക്രിക്കറ്റ് ടീം ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. നിശ്ചിത പതിനാറ് ഓവറില്‍ 154 എന്ന മാന്യമായ ടാര്‍ഗറ്റ് തന്നെയായിരുന്നു ഫ്രൈഡേ കോര്‍ട്ട് അല്‍ മുല്ലക്ക് നല്‍കിയത്. 37 റണ്‍സ് നേടിയ റസീന്‍ ഫ്രൈഡേ കോര്‍ട്ടിന്റെ ടോപ് സ്കോറെര്‍ ആയപ്പോള്‍ അല്‍ മുല്ലയ്‌ക്ക് വേണ്ടി അജ്മലും ക്യാപ്റ്റന്‍ ക്ലിന്റോയും 2 വിക്കറ്റ് വീതവും സമീറും ഇമ്രാനും ഒരു വിക്കറ്റ് വീതം നേടി. അല്‍ മുല്ല എക്‌സ്‌ചേഞ്ച് ക്രിക്കറ്റ് ടീം ഓപ്പണര്‍മാരായ ഫരീസും ഇമ്രാനും നല്‍കിയ മികച്ച തുടക്കം പിന്നീട് വന്ന സത്യനാഥനും ഷിബിനും ആവര്‍ത്തിച്ചപ്പോള്‍ പന്ത്രണ്ട് ഓവറില്‍ തന്നെ അല്‍ മുല്ല എക്സ്ചേഞ്ച് വിജയ ലക്ഷ്യത്തിലെത്തി. 44 റണ്‍സ് നേടിയ അല്‍ മുല്ല എക്സ്ചേഞ്ച് ക്രിക്കറ്റ് ടീം താരം ഫാരീസ് മുഹമ്മദ് ഫൈനലിലെ താരമായപ്പോള്‍ 269 റണ്‍സും 10 വിക്കറ്റും നേടിയ ഫ്രൈഡേ ക്രിക്കറ്റ് ക്ലബ്ബിന്റെ ഉണ്ണി മോഹന്‍ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Related Articles

Back to top button