പ്രളയത്തിന് പിന്നാലെ മണൽക്കാറ്റ്;  ഗതാഗതം താറുമാറായി ചൈന

പ്രളയത്തിന് പിന്നാലെ മണൽക്കാറ്റ്;  ഗതാഗതം താറുമാറായി ചൈന

“Manju”

ബീജിംഗ്: പ്രകൃതിദുരന്തങ്ങൾ ചൈനയിൽ തുടർക്കഥയാകുന്നു. ഡുൻഹുവാങ്ങിലാണ് അതിശക്തമായ മണൽക്കാറ്റ് വീശിയടിക്കുന്നത്. മുന്നൂറ് അടിക്കുമേലെ ഉയരത്തിൽ വീശിയടിച്ച കാറ്റിൽ വാഹന ഗതാഗതം താറുമാറായെന്നാണ് റിപ്പോർട്ട്. കനത്ത പ്രളയം നാശംവിതച്ചതിന് പുറമേയാണ് ചൂട് കൂടിയ മേഖലകളിൽ മണൽക്കാറ്റ് ജനജീവതം സ്തംഭിപ്പിച്ചിരിക്കുന്നത്.

ഞായറാഴ്ച മുതലാണ് ഗോബി മരുഭൂമിക്ക് സമീപം ഡുൻഹുവാങ്ങിൽ കൂറ്റൻ മണൽക്കാറ്റ് അന്തരീക്ഷത്തിൽ നിറഞ്ഞത്. കാഴ്ച തീർത്തും മറയ്‌ക്കുകയും ശ്വാസം എടുക്കാൻ പോലുമാകാത്തവിധമാണ് അന്തരീക്ഷത്തിൽ പൊടിനിറഞ്ഞത്. പ്രദേശത്ത് ഇന്നുവരെ ഇത്രശക്തമായി മണൽക്കാറ്റുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

മണൽക്കാറ്റിന്റെ വീഡിയോ ദൃശ്യങ്ങളിൽ പോലും ബഹുനില കെട്ടിടങ്ങളേക്കാൾ ഉയരത്തിലാണ് കാറ്റും പൊടിയും വീശിയടിക്കുന്നത്. രണ്ട് അണക്കെട്ടുകളെ തകർത്തെറിഞ്ഞ പ്രളയത്തിന്റെ കെടുതി തുടരുന്നതിനിടെയാണ് മറ്റൊരു പ്രവിശ്യയിൽ കനത്തചൂടും പൊടിക്കാറ്റും ദുരിതമാകുന്നത്.

Related post