IndiaLatest

നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ്വ സൂര്യ വിഗ്രഹം  കണ്ടെത്തി

“Manju”

പട്ന : ബീഹാറിൽ ഖനനത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള സൂര്യ വിഗ്രഹം കണ്ടെടുത്തു . സഹർസ ജില്ലയിലെ ബാബ മാതേശ്വർ ധാം ക്ഷേത്ര പരിസരത്ത് നടത്തിയ ഖനനത്തിനിടെയാണ് അപൂർവ കരിങ്കൽ വിഗ്രഹം കണ്ടെത്തിയത് . ഇരു കൈകളിലും താമരപ്പൂക്കളുമേന്തി നിൽക്കുന്ന രീതിയിലുള്ള വിഗ്രഹത്തിന് മൂന്നടി ഉയരമാണുള്ളത് .

ക്ഷേത്ര വിപുലീകരണത്തിനായി പ്രദേശം കുഴിച്ചപ്പോഴാണ് വിഗ്രഹം കിട്ടിയതെന്നും , വിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ച ശേഷം വിഗ്രഹം ക്ഷേത്രത്തിലേക്ക് മാറ്റിയതായും ടെമ്പിൾ ട്രസ്റ്റ് ചെയർമാൻ അരുൺ കുമാർ പറഞ്ഞു

വിഗ്രഹം സുരക്ഷിതമായി സൂക്ഷിക്കാൻ പ്രാദേശിക ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സഹർസ ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ കിഷോർ പറഞ്ഞു. പാല രാജവംശത്തിന്റെ [എ.ഡി 750] കാലത്ത് നിർമ്മിച്ചതാണ് വിഗ്രഹമെന്ന് ഡൽഹി സർവകലാശാലയിലെ ചരിത്ര വിഭാഗ ഗവേഷകനായ റിപ്പുഞ്ജയ് കെ താക്കൂർ പറഞ്ഞു . കോസി പ്രദേശത്ത് ഇത്തരം വിഗ്രഹങ്ങൾ മുൻപ് കണ്ടെത്തിയിട്ടുണ്ട് .

ഇസ്ലാമിക ആക്രമണത്തെ ഭയന്ന് അക്കാലത്ത് ആളുകൾ തങ്ങൾ ആരാധിക്കുന്ന ദേവ വിഗ്രഹങ്ങൾ ഭൂമിക്കടിയിൽ കുഴിച്ചിടുകയോ കിണറുകളിലോ കുളങ്ങളിലോ ഉപേക്ഷിക്കുകയോ ചെയ്യുമായിരുന്നു .അത്തരത്തിൽപ്പെട്ട വിഗ്രഹങ്ങളിൽ ഒന്നാകാമിതെന്ന് പൂർണിയ യൂണിവേഴ്സിറ്റി പ്രൊഫസറും ചരിത്ര ഗവേഷകനുമായ നരേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു.

പാല രാജവംശത്തിന്റെ കാലത്ത് നിർമ്മിച്ച സരസ്വതി ദേവിയുടെ അപൂർവമായ കൽവിഗ്രഹവും മൂന്ന് വർഷം മുമ്പ് ഖനനത്തിനിടെ പട്ടുവ ഗ്രാമത്തിൽ നിന്ന് കണ്ടെടുത്തിരുന്നു

Related Articles

Back to top button