രാജ്യത്തിന്റെ സുവര്‍ണ്ണ പ്രതിഭയ്‌ക്ക് പൊന്നു കൊണ്ടാരു സ്മരണാഞ്ജലി

രാജ്യത്തിന്റെ സുവര്‍ണ്ണ പ്രതിഭയ്‌ക്ക് പൊന്നു കൊണ്ടാരു സ്മരണാഞ്ജലി

“Manju”

തൃശൂര്‍: ഭാരതത്തിലെ എടുത്തു പറയാവുന്ന വ്യക്തിത്വങ്ങളില്‍ ഒന്നാണ് അന്തരിച്ച മുന്‍രാഷ്‌ട്രപതി എ.പി.ജെ.അബ്ദുല്‍ കലാം. ഇന്ന് ആ മഹാപ്രതിഭയുടെ ചരമവാര്‍ഷികം. അദ്ദേഹത്തിന് ആദരവര്‍പ്പിച്ച് കൊണ്ട് എപിജെ അബ്ദുല്‍ കലാമിന്റെ ചിത്രം സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുകയാണ് ഡാവിഞ്ചി സുരേഷ് എന്ന ചിത്രകാരന്‍.

കൊടുങ്ങല്ലൂരിന്റെ സ്വന്തം ചിത്രകാരനായ ഡാവിഞ്ചി സുരേഷ് എഴുപത്തിയൊന്നാമത് മാദ്ധ്യമമായി സ്വര്‍ണ്ണം ഉപയോഗിച്ചാണ് ഭാരതത്തിന്റെ അഭിമാന പുരുഷനായ എ.പി.ജെ.അബ്ദുല്‍ കലാമിന്റെ ചിത്രം വരച്ചത്. പത്തടി വലുപ്പത്തില്‍ മൂവായിരം പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ചാണ് അബ്ദുല്‍ കലാമിന്റെ ഈ സുവര്‍ണ്ണ ചിത്രം സുരേഷ് പൂര്‍ത്തിയാക്കിയത്. സ്വര്‍ണ്ണ വളയും, മാലയും, മോതിരവും, പതങ്ങളും, കമ്മല്‍ ഉള്‍പ്പെടെ പല തരത്തിലുള്ള ആഭരണങ്ങള്‍ ചിത്രത്തിന്റെ നിര്‍മ്മിതിക്കായി ഉപയോഗിച്ചു.

അഞ്ച് മണിക്കൂര്‍ സമയം എടുത്താണ് സുരേഷ് ഈ ചിത്രം വരച്ചത്. തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിനടുത്ത് മിഷന്‍ ക്വാട്ടേഴ്‌സ് റോഡിലുള്ള ടി.സി.ഗോള്‍ഡ് ഉടമ ബിജു തെക്കിനിയത്തിന്റെയും സുഹൃത്ത് പ്രിന്‍സന്‍ അവിണിശ്ശേരിയുടെയും സഹകരണത്തോടെയാണ് സഹകരണത്തോടെയാണ് ചിത്രം തയ്യാറാക്കിയത്.

Related post