പിറവത്ത് കള്ളനോട്ട് നിർമ്മാണം: അഞ്ച് പേർ പിടിയിൽ

പിറവത്ത് കള്ളനോട്ട് നിർമ്മാണം: അഞ്ച് പേർ പിടിയിൽ

“Manju”

കൊച്ചി: പിറവത്ത് വൻ കള്ളനോട്ട് വേട്ട. പൈങ്കുറ്റിയിൽ വാടകവീട് കേന്ദ്രീകരിച്ച് കള്ളനോട്ട് നിർമ്മിച്ച അഞ്ച് പേർ പിടിയിലായി. കിളിരൂർ, റാന്നി, വണ്ടിപ്പെരിയാർ സ്വദേശികളായ അഞ്ച് പേരാണ് അറസ്റ്റിലായത്. 500 രൂപയുടെ നോട്ട് ആണ് ഇവർ നിർമ്മിച്ചിരുന്നത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, തീവ്രവാദ വിരുദ്ധസേന എന്നിവർ നടത്തിയ സംയുക്ത തിരച്ചിലിലാണ് സംഘം പിടിയിലായത്. വീട്ടിൽ നിന്നും നോട്ടെണ്ണുന്ന മെഷീൻ, പ്രിന്റർ, നോട്ടടിക്കുന്ന മെഷീൻ, പേപ്പർ എന്നിവ, സംഘം പിടിച്ചെടുത്തു.

Related post