KeralaLatestMalappuram

വിഷു ബമ്പര്‍ കെട്ടിട നിര്‍മാണ തൊഴിലാളിക്ക്

“Manju”

തിരുവനന്തപുരം: വിഷു ബമ്പര്‍ ലോട്ടറി ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലിയെ ഏറെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി. 10 കോടി രൂപ സമ്മാനം ലഭിച്ചയാളെ തിരഞ്ഞുള്ള അന്വേഷമാണ് ഇതോടെ അവസാനമായത്. വടകര തിരുവള്ളൂര്‍ സ്വദേശി തറവപ്പൊയില്‍ ഷിജു ആണ് സമ്മാനാര്‍ഹന്‍. ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വടകര കനറ ബാങ്കില്‍ ഏല്‍പ്പിച്ചതായി ഷിജു അറിയിച്ചു.
കെട്ടിട നിര്‍മാണ തൊഴിലാളിയാണ് ഷിജു. സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ള ഷിജുവിന് മുന്‍പും ചെറിയ സമ്മാനങ്ങള്‍ കിട്ടിയിരുന്നു. സമ്മാനം പ്രഖ്യാപിച്ചിട്ടും ടിക്കറ്റ് എടുത്തയാളെ കണ്ടെത്താനായിരുന്നില്ല. ഒന്നാം സമ്മാനം എല്‍.ബി. 430240 എന്ന നമ്പറിനാണ് കിട്ടിയത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. വടകരയിലെ ബികെ ഏജന്‍സീസാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.
50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ഇ.ബി. 324372 എന്ന നമ്പറിനാണ് ലഭിച്ചത്. എറണാകുളത്ത് വിറ്റ ടിക്കറ്റാണ് സമ്മാനം ലഭിച്ചത്. മെയ് 23ന് നറുക്കെടുക്കേണ്ട ടിക്കറ്റായിരുന്നു ഇത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ നറുക്കെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.

Related Articles

Back to top button