IndiaLatest

‘തകയ് സാല്‍ തമിഴര്‍’ പുരസ്‌കാരം സഖാവ്‌ എന്‍ ശങ്കരയ്യക്ക്‌

“Manju”

ചെന്നൈ: തമിഴ്നാട് സര്‍ക്കാര്‍ പുതിയതായി പ്രഖ്യാപിച്ച” തകയ് സാല്‍ തമിഴര്‍” എന്ന പുരസ്കാരം നൂറ് വയസിന്റെ നിറവില്‍ നില്‍ക്കുന്ന സ്വാതന്ത്ര്യ സമര സേനാനിയും സിപിഐ എം നേതാവുമായ സഖാവ് എന്‍.ശങ്കരയ്യാക്ക് സമ്മാനിക്കും.
സ്വാതന്ത്ര്യ ദിന ചടങ്ങുകള്‍ നടക്കുമ്പോള്‍ അവാര്‍ഡ് സമ്മാനിക്കും. 10 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ്.

 

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, വൈകോ തുടങ്ങിയവർ എൻ ശങ്കരയ്യയ്ക്കൊപ്പം

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, വൈകോ തുടങ്ങിയവര്‍ എന്‍ ശങ്കരയ്യയ്ക്കൊപ്പം.

പുരസ്കാരം താന്‍ സസന്തോഷം സ്വീകരിക്കുന്നു എന്നും തുക തമിഴ്നാട് മുഖ്യമന്ത്രിയുടെ കൊറോണ നിവാരണ ഫണ്ടിലേക്ക് നല്‍കുമെന്നും ശങ്കരയ്യ അറിയിച്ചു. ഏറെഅര്‍ഹന്‍ ആയ തമിഴന്‍ എന്നാണ് തകയ് സാല്‍ തമിഴര്‍ എന്ന വാക്കിന്റെ അര്‍ത്ഥം

Related Articles

Back to top button