EntertainmentIndiaKeralaLatestSportsThrissur

ഇന്ത്യയിലെ ഏറ്റവും വലിയ മെസി ചിത്രം കൊടുങ്ങല്ലൂരില്‍

“Manju”

മത്സരത്തിന്റെ ആവേശത്തില്‍ ആരാധകര്‍ തമ്മില്‍ പലവിധത്തിലുളള വാഗ്ദാനങ്ങള്‍ നടത്തുന്നത് സാധാരണമാണ്. അത്തരത്തില്‍ നടത്തിയ വാഗ്ദാനം പാലിച്ചിരിക്കുകയാണ് യാദില്‍. കോപ്പ അമേരിക്ക ഫൈനലിനോട് അടുപ്പിച്ചാണ് കടുത്ത അര്‍ജന്റീന ആരാധകനും അതിലേറെ മെസി ഫാനുമായ കൊടുങ്ങല്ലൂര്‍ സ്വദേശി യാദില്‍ തന്റെ കടയുടെ തൊട്ടുമുന്നിലുള്ള മതിലില്‍ ഏറ്റവും വലിയ മെസിയുടെ ചിത്രം വരക്കുമെന്ന് വാഗ്ദാനം ചെയ്തത്.

ഒപ്പം സൗജന്യമായി മന്തി വിതരണം നടത്തുമെന്ന മറ്റൊരു വാഗ്ദാനം കൂടി നടത്തി. യാദില്‍ തന്റെ വാക്ക് പാലിച്ചു. മുപ്പത് അടി ഉയരവും 20 അടി വീതിയുമുള്ള മതിലില്‍ സ്വപ്നനായകന്‍ കോപ്പ അമേരിക്ക കപ്പ് ഉയര്‍ത്തിനില്‍ക്കുന്ന ചിത്രം ചുമരില്‍ പൂര്‍ത്തിയാക്കിയത്. 350 പേര്‍ക്ക് സൗജന്യമായി കുഴി മന്തി വിതരണവും നടത്തി. ഫൈനലില്‍ ബ്രസീലിനെ അര്‍ജന്റീന നിഷ്പ്രഭമാക്കി. ആഗ്രഹിച്ച സ്വപ്നം യാഥാര്‍ഥ്യമായ സന്തോഷത്തില്‍ മതിലില്‍ വരയ്‌ക്കാന്‍ വേണ്ട കാര്യങ്ങള്‍ യാദില്‍ ഏര്‍പ്പാട് ചെയ്തു.

യുവ ചിത്രകാരന്‍ റാഷിദ് മെറാക്കിയാണ് മെസിയുടെ കൂറ്റന്‍ ചിത്രം ഒരുക്കിയത്. അക്രലിക് എമല്‍ഷന്‍ ഉപയോഗിച്ച് മൂന്നുദിവസം കൊണ്ടാണ് റാഷിദ് ചിത്രം തയ്യാറാക്കിയത്. കടുത്ത മഴയെ തരണം ചെയ്ത് യാദിലിന്റെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനത്തിലാണ് റാഷിദ് ചിത്രം വരച്ച് പൂര്‍ത്തിയാക്കിയത്.

Related Articles

Back to top button