HealthInternationalLatest

യമന്‍ സയാമീസ് ഇരട്ടകളുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ ഇന്ന്

“Manju”

ജിദ്ദ: യമന്‍ സയാമീസ് ഇരട്ടകളായ യൂസുഫിെന്‍റയും യാസീെന്‍റയും വേര്‍പെടുത്തല്‍ ശസ്ത്രക്രിയ സൗദി അറേബ്യയില്‍ വ്യാഴാഴ്ച നടക്കും. സൗദി നാഷനല്‍ ഗാര്‍ഡിക്ക് കീഴിെല കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ സയാമീസ് ശസ്ത്രക്രിയ വിദഗ്ധരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്.
സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് മേയ് മാസത്തിലാണ് യമനില്‍നിന്ന് ഇൗ സയാമീസുകളെ റിയാദിലെത്തിച്ചത്. അന്നുമുതല്‍ വിവിധ ചികിത്സകള്‍ നടത്തിവരുകയാണ്. വേര്‍പെടുത്തല്‍ ശസ്ത്രക്രിയ നിശ്ചയിച്ചതിനെ തുടര്‍ന്നുള്ള വിവിധ പരിശോധനകളും നടത്തി. മാതാപിതാക്കളോടൊപ്പമാണ് സയാമീസുകളെ റിയാദിലെത്തിച്ചത്. യമനിലെ ഹദര്‍മൗത്തിലുള്ള അല്‍മുഖ്ല പട്ടണമാണ് ഇവരുടെ സ്വദേശം.
അവിടെനിന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ സഹായത്തോടെ മെഡിക്കല്‍ ഇവാക്കേഷന്‍ വിമാനത്തിലാണ് റിയാദിലേക്ക് കൊണ്ടുവന്നത്. ശസ്ത്രക്രിയ പൂര്‍ത്തിയാകുന്നതോടെ സൗദി അറേബ്യ ഇതുവരെ ഏറ്റെടുത്ത് നടത്തിയ സയാമീസ് വേര്‍പെടുത്തല്‍ ശസ്ത്രക്രിയകളുടെ എണ്ണം 50 ആകും. 21 രാജ്യങ്ങളില്‍ നിന്നാണ് ഇത്രയധികം സയാമീസ് ഇരട്ടകളെ റിയാദിലേക്ക് കൊണ്ടുവന്ന് വേര്‍പെടുത്തല്‍ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുള്ളത്.

Related Articles

Back to top button