IndiaLatest

‍ മൂന്ന് റഫാല്‍ വിമാനങ്ങള്‍ കൂടി എത്തി

“Manju”

ഡല്‍ഹി ;ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്ത് പകരാന്‍ മൂന്ന് റഫാല്‍ വിമാനങ്ങള്‍ കൂടി എത്തി. ഫ്രാന്‍സിലെ ഇസ്‌ട്രെസ് വിമാനത്താവളത്തില്‍നിന്ന്‌ 8000 കിലോമീറ്റര്‍ താണ്ടിയാണ് ഏഴാമത്തെ ബാച്ചില്‍ ഉള്‍പ്പെട്ട മൂന്നുവിമാനങ്ങള്‍ എത്തിയത്.പശ്ചിമ ബംഗാളിലെ ഹസിമാര എയിര്‍ബേസില്‍ നടന്ന ചടങ്ങില്‍ മൂന്ന് റാഫല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ സേനയുടെ നൂറ്റിയൊന്നാം സ്‌ക്വാഡ്രന്റെ ഭാഗമായി. ഇതോടെ വ്യോമസേനയുടെ ഭാഗമായ റഫാല്‍ വിമാനങ്ങളുടെ എണ്ണം 24 ആയി.

ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലെ സൈനിക നീക്കങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഇത്. നിലവില്‍ 26 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഉള്ളത്. റഫാല്‍ വിമാനങ്ങളുടെ ആദ്യ സ്‌ക്വാഡ്രണ്‍ അംബാലയിലെ എയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഒരു സ്‌ക്വാഡ്രണില്‍ 18 യുദ്ധവിമാനങ്ങളാണ് ഉള്ളത്.

Related Articles

Back to top button