KeralaLatestThiruvananthapuram

സംസ്ഥാനത്ത് ആഗസ്റ്റ് ആദ്യവാരം മുതല്‍ പ്ലസ് വണ്‍ പ്രവേശനം ആരംഭിക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്റ്റ് ആദ്യ ആഴ്ച മുതല്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനം ആരംഭിക്കും. ഇത്തവണ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ 20 ശതമാനം സീറ്റുകളും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുകളുമാണ് വര്‍ധിപ്പിക്കുക.

കോവിഡ് മഹാമാരി രൂക്ഷമാകുന്ന സാഹചര്യമാണ് ഇപ്പോഴും കേരളത്തിലുള്ളത്. അതിനാല്‍ തന്നെ ക്ലാസുകള്‍ എന്ന് മുതലാണ് ആരംഭിക്കുക എന്നത് സംബന്ധിച്ച്‌ തീരുമാനമായിട്ടില്ല. അതേസമയം, കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചത്. പ്ലസ് ടു പരീക്ഷയില്‍ റെക്കോര്‍ഡ് വിജയമാണ് ഇത്തവണയും സംസ്ഥാനം കൈവരിച്ചത്. 87.94% വിജയമാണ് സംസ്ഥാനത്ത്. 3,28,702 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്. കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനത്ത് പരീക്ഷകള്‍ നടന്നത്.

Related Articles

Back to top button