KeralaLatestTech

“വ്യാജ അക്കൗണ്ട് എങ്ങനെ കണ്ടുപിടിക്കാം” ഫേസ്ബുക്ക് പോസ്റ്റ് ട്രോളായി

“Manju”

തിരുവനന്തപുരം : വ്യാജ അക്കൗണ്ട് എങ്ങനെ കണ്ടുപിടിക്കാം . അതിനുള്ള മാർഗം ഉപദേശിച്ച് കേരള പോലീസ് ഔദ്യോഗിക പേജിൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ട്രോളായതോടെ മുക്കി . വ്യാജ അക്കൗണ്ടുകൾ കണ്ടെത്താൻ പോലീസ് മുന്നോട്ട് വച്ച നിർദേശങ്ങൾ വായിച്ചാൽ വായിക്കുന്നവർക്ക് പോലും താൻ ഒരു വ്യാജനാണോ എന്ന് തോന്നിപോകും . അത്തരത്തിലായിരുന്നു പോലീസിന്റെ മാർഗനിർദേശങ്ങൾ .

ഒരു സ്ത്രീയുടെ പ്രൊഫൈലിൽ 4000ൽ കൂടുതൽ ഫ്രണ്ട്സും ഫോളോവേഴ്സും ഉണ്ടെങ്കിൽ അത് വ്യാജ അക്കൗണ്ടാകാൻ സാധ്യത ഉണ്ടെന്നായിരുന്നു കേരള പോലീസിന്റെ നിരീക്ഷണം . മാത്രമല്ല ഒരു സ്ത്രീയുടെ അക്കൗണ്ടില്‍ ഭൂരിപക്ഷവും പുരുഷന്മാര്‍, അല്ലെങ്കില്‍ പുരുഷ അക്കൗണ്ടില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ ആയിരിക്കുന്നതും വ്യാജന്റെ ലക്ഷണമാണെന്ന് പോലീസുകാർ കണ്ടു പിടിച്ചിരുന്നു.

പ്രൊഫൈല്‍ ചിത്രം സിനിമാ നടിയുടേതോ നടന്റേതോ ആണെങ്കില്‍ ഫേയ്‌ക്ക് അക്കൗണ്ടാകാം , വളരെ കാലമായി ഒരു സ്റ്റാറ്റസും അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ വ്യാജനാകാം , ഒരു പേജും ലൈക്ക് ചെയ്യാതെ, ഒരു ഗ്രൂപ്പിലും ജോയിന്‍ ചെയ്യാതെ വെറുതെ ഫ്രണ്ട്‌സിന്റെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന പ്രൊഫൈലുകള്‍ വ്യാജനായിരിക്കാം എന്നിങ്ങനെയും നിർദേശങ്ങൾ ഉണ്ടായിരുന്നു.

പോസ്റ്റിന് താഴേ കമന്റുകളും, ട്രോളും വർധിച്ചതോടെ പല തവണ പോസ്റ്റ് തിരുത്താൻ ശ്രമിച്ചു . എന്നാൽ ഒടുവിൽ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.

Related Articles

Back to top button