InternationalLatest

ഒളിമ്പിക് ചരിത്രത്തില്‍ ഈ കൊച്ചു രാജ്യവും

“Manju”

ടോക്കിയോ ;ഒളിമ്പിക് മെഡല്‍ നേടുന്ന ഏറ്റവും ചെറിയ രാജ്യമായി സാന്‍ മറീനോ. 33 കാരി അലസാന്ദ്ര പെരില്ലിയാണ് വനിതകളുടെ ഷൂട്ടിംഗ് ട്രാപ്പില്‍ രാജ്യത്തിന് വെങ്കല മെഡല്‍ സമ്മാനിച്ചത്. ജനസംഖ്യ 34,000 ലും താഴെയാണ് സാന്‍ മറീനോയില്‍. ഒളിമ്പിക് ചരിത്രത്തില്‍ തന്റെ രാജ്യത്തിനു ആദ്യ മെഡല്‍ സമ്മാനിച്ചു അലസാന്ദ്ര പെരില്ലി. വനിതകളുടെ ഷൂട്ടിംഗ് ട്രാപ്പില്‍ വെങ്കല മെഡല്‍ ആണ് 33 കാരിയായ അലസാന്ദ്ര രാജ്യത്തിനു സമ്മാനിച്ചത്. ഇറ്റലിയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന വെറും 24 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രം ഭൂവിസ്തൃതിയുള്ള 34,000 ത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള സാന്‍ മറിനോ ഇതോടെ ഒളിമ്പിക് ചരിത്രത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും ചെറിയ രാജ്യമായി മാറി.

വനിതാ ട്രാപ്പില്‍ 50 ഷോട്ടില്‍ 43 എണ്ണവും ലക്ഷ്യം കണ്ടു പുതിയ ഒളിമ്പിക് റെക്കോര്‍ഡ് നേടിയ സ്ലോവാക്യന്‍ താരം സുസന്ന സ്റ്റവസ്‌കോവയാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. അതേസമയം നേരിയ വ്യത്യാസത്തില്‍ 42 പോയിന്റുമായി അമേരിക്കന്‍ താരം കെയില്‍ ബ്രോവിണിങ് ആണ് ഈ ഇനത്തില്‍ വെള്ളി നേടിയത്.
29 പോയിന്റുകള്‍ നേടിയാണ് സാന്‍ മറിനോക്ക് പെരില്ലി ചരിത്ര മെഡല്‍ സമ്മാനിച്ചത്. 1960 മുതല്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന സാന്‍ മറിനോയ്ക്ക് ഈ ഒളിമ്പിക്‌സില്‍ വെറും 6 താരങ്ങള്‍ ആണ് ഉള്ളത്. അവിടെ നിന്നാണ് പെരില്ലിയുടെ ഈ ചരിത്ര നേട്ടം.

Related Articles

Back to top button