Uncategorized

വീടുകളിലേക്ക് സോളാര്‍ സ്ട്രിങ് ഇന്‍വേര്‍ട്ടറുകളുമായി പാനസോണിക്

“Manju”

കൊച്ചി : രാജ്യത്തെ വീടുകളിലേക്ക് ആവശ്യമുള്ള സോളാര്‍ ഗ്രിഡ് ടൈ ഇന്‍വേര്‍ട്ടറുകളുമായി പാനസോണിക് ലൈഫ് സൊലൂഷന്‍ ഇന്ത്യ ലിമിറ്റഡ്. കേരളം, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് പുതിയ ഇന്‍വര്‍ട്ടറുകള്‍ പുറത്തിറക്കിയിരിക്കുന്നത്. സോളാര്‍ മൊഡ്യൂളുകള്‍ക്ക് ശേഷം പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഉപഭോക്താക്കള്‍ക്കായി ക്ലീന്‍ എനര്‍ജി ലഭ്യമാക്കുകയാണ് പുതിയ ഉല്‍പ്പന്നത്തിലൂടെ പാനസോണിക് സൊലൂഷന്‍സ്. ദീര്‍ഘകാലം ഈട് നില്‍ക്കുന്ന ഉല്‍പ്പന്നം കോംപാക്‌ട് ഡിസൈനില്‍ ആണ് വരുന്നത്. കുറഞ്ഞ ഭാരമാണ് ഉല്‍പ്പന്നതിന്റെ മറ്റൊരു പ്രത്യേകത. താങ്ങാവുന്ന വിലനിലവാരത്തില്‍ വരുന്ന ഉല്‍പ്പന്നം കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമാണ്.

രാജ്യത്തെ വീടുകളില്‍ സൗരോര്‍ജം ഉപയോഗിക്കുന്നത് പരമാവധി വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗം എന്ന നിലയ്ക്ക് ഉപയോക്താക്കളുടെ ആവശ്യം കൃത്യമായി നിറവേറ്റുന്ന സോളാര്‍ ഇന്‍വര്‍ട്ടറുകളുടെ ഒരു നിര പുറത്തിറക്കുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്. സൗരോര്‍ജ്ജ ഉപയോഗ മേഖലയിലെ ഞങ്ങളുടെ ആഴത്തിലുള്ള അറിവ് അനുസരിച്ച്‌ ശുദ്ധമായ ഊര്‍ജ ഉല്‍പ്പാദനത്തിലേക്കുള്ള ഒരു മാറ്റം നടപ്പാക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ സൗരോര്‍ജ്ജ മേഖലയില്‍ ഗണ്യമായ വളര്‍ച്ചയാണ് പ്രവചിക്കപ്പെടുന്നത്. ഉല്‍പ്പന്നത്തിന്റെ ഈടും വില്‍പ്പനാനന്തര സേവനവും പ്രത്യേകിച്ച്‌ ഗാര്‍ഹിക ഉപഭോക്താക്കളെ പരിഗണിക്കുമ്പോള്‍ അവര്‍ക്ക് സുസ്ഥിരമായ ഒരു ജീവിത സാഹചര്യം ഉറപ്പുവരുത്തുന്നു . അനുസ്യൂതമായ അനുഭവവും ഏറ്റവും മികച്ച വാറണ്ടിയും ആണ് ഞങ്ങളുടെ ഇന്‍വര്‍ട്ടറുകള്‍ വാഗ്ദാനം ചെയ്യുന്നത്“. പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യ സോളാര്‍ വിഭാഗം മേധാവി അമിത് ബാര്‍വേ പറഞ്ഞു.

ഉല്‍പ്പന്നത്തിന്റെ ചില പ്രധാനപ്പെട്ട പ്രത്യേകതകള്‍

കുറഞ്ഞ അറ്റകുറ്റപ്പണി: ഇന്‍വെര്‍ട്ടറുകള്‍ സംബന്ധിച്ചിടത്തോളം അതിന്റെ പ്രധാനപ്പെട്ട യു എസ് പി എന്ന് പറയുന്നത് അനായാസമായി കൈകാര്യം ചെയ്യുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാനുള്ള സംവിധാനവും , കുറഞ്ഞ അറ്റകുറ്റപ്പണിയും ആണ് . വിപണിയില്‍ ലഭ്യമായ സമാന ഉല്‍പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനം കുറഞ്ഞ ഭാരമാണ് ഈ ഉല്‍പ്പന്നത്തിന് ഉള്ളത്. പ്ലഗ് ആന്‍ഡ് പ്ലേ മോഡലുകളില്‍ ഉള്ള ഡിസൈന്‍, തീ, തുരുമ്പ് എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവ് തുടങ്ങിയവയാണ് മറ്റു പ്രത്യേകതകള്‍. ഗാര്‍ഹിക സംവിധാനങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ് ഈ ഇന്‍വര്‍ട്ടര്‍.

സ്മാര്‍ട് ഇന്‍വര്‍ട്ടര്‍: സോളാര്‍ മോഡ്യൂളുകളില്‍ നിന്നുള്ള ഉല്‍പാദനം പരമാവധി ഉറപ്പാക്കുന്നതിന് മാക്സിമം പവര്‍ പോയിന്റ് ട്രാക്കിംഗ് അല്‍ഗോരിതം ആണ് ഉപയോഗിക്കുന്നത്.കൂടാതെ, ടച്ച്‌ സെന്‍‌സിറ്റീവ് ഒ‌എല്‍‌ഇഡി സ്‌ക്രീനും തത്സമയ നിരീക്ഷണവും ഉപയോഗിച്ച്‌ വിദൂര സ്ഥലങ്ങളില്‍ നിന്നും വൈഫൈ, ജിപിആര്‍എസ് എന്നിവ ഉപയോഗിച്ച്‌ ഈ ഇന്‍വെര്‍ട്ടറുകള്‍ ഉപയോഗിക്കാം.

ഇന്‍ഡസ്ട്രിയില്‍ ആദ്യമായി വാറണ്ടി പിരീഡ് അവതരിപ്പിക്കുന്നു: വിവിധ ഐ‌ഇ‌സി മാനദണ്ഡങ്ങള്‍‌ക്കും പാനസോണിക്കിന്റെ കര്‍ശന ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കും കീഴിലുള്ള സര്‍‌ട്ടിഫിക്കറ്റ് ലഭിച്ച ഉല്‍‌പ്പന്നങ്ങള്‍‌ക്കൊപ്പം 10 വര്‍ഷത്തെ വാറണ്ടിയുണ്ട്. ഉല്‍‌പ്പന്നങ്ങള്‍‌ക്കായി ബി‌ഐ‌എസ് അംഗീകാരവുംഉണ്ട്‌

സ്മാര്‍ട്ട് സീരീസ് : നാലു വ്യത്യസ്തമായ മോഡലുകളില്‍ ഉള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ഒരു കിലോവാട്ട് മുതലുള്ള ഉല്‍പന്നങ്ങളാണ് വിപണിയില്‍ ലഭ്യമാവുക. ഇതില്‍ റെനോ, ഇനോ, സ്റ്റെല്ലാര്‍, ലുമിന സീരീസ് എന്നിവ ഉള്‍പ്പെടുന്നു, ഓരോ സീരീസിലും വിവിധ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഉയര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഉല്‍പ്പന്നങ്ങളാണ്. പാനസോണിക് ലൈഫ് സൊലൂഷന്‍സ് ഇന്ത്യ രാജ്യത്തെ മറ്റു പ്രദേശങ്ങളിലും ഉല്‍പ്പന്നം ലഭ്യമാക്കും. രാജ്യത്തുടനീളമുള്ള ശൃംഖല കളിലൂടെ സമഗ്രമായ പരിഹാരങ്ങളും വില്‍പ്പനാനന്തര സേവനവും കമ്ബനി ഉറപ്പാക്കിയിട്ടുണ്ട്.

Related Articles

Back to top button