LatestWayanad

ലോക്ഡൗൺ ലംഘിച്ച് പ്രാർത്ഥന; മസ്ജിദ് ഭാരവാഹികൾക്കെതിരെ കേസ്

“Manju”

വയനാട് : തരുവണ പുലിക്കാട് മസ്ജിദിൽ കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രാർത്ഥന. സംഭവത്തിൽ പോലീസ് കേസ് എടുത്തു. മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്കെതിരെ വെള്ളമുണ്ട പോലീസാണ് നടപടി സ്വീകരിച്ചത്.

കൊറോണ വ്യാപന തോതിന്റെ അടിസ്ഥാനത്തിൽ തിരിച്ച സി കാറ്റഗറി മേഖലയിലാണ് മസ്ജിദും പരിസരവും ഉൾപ്പെടുന്നത്. ഇവിടെ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഇത് ലംഘിച്ചാണ് മസ്ജിദിൽ പ്രാർത്ഥന നടത്തിയത്.

സാമൂഹിക അകലം പാലിക്കാതെയാണ് മസ്ജിദിൽ ആളുകൾ സംഘടിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നായിരുന്നു പോലീസ് നടപടി സ്വീകരിച്ചത്.

Related Articles

Back to top button